Newsskerala

മഹിളാ മോർച്ച തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു

തൃശൂർ : രാഹുൽ മാങ്കുട്ടത്തിൽ രാജി വെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്. മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി  തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു മഹിളാ മോർച്ച ജില്ല പ്രസിഡന്റ്‌ ശീതൾ രാജയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. ലൈംഗിക ചൂഷണത്തിന് വിധേയരായ നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണം.

സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഒരു നിമിഷം ആ പദവിയിലിരിക്കാൻ അർഹനല്ലെന്നും.ജനാധിപത്യത്തെ അപമാനിച്ച എം.എൽ.എ.രാജിവെക്കണമെന്നും മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻ്റ് നവ്യാ ഹരിദാസ് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്ത്,  ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ്‌  അഡ്വ നിവേദ്ധിത സുബ്രഹ്മണ്യൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിനിമനോജ്, ആർ സി ബീന, ശ്രീജ സി നായർ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ മിനി അനിൽകുമാർ,  മഹിളാ മോർച്ച വൈസ് പ്രസിഡന്റ്‌ സത്യലക്ഷ്മി,സീന ശശി എന്നിവർ പ്രസംഗിച്ചു ഈസ്റ്റ്‌ മണ്ഡലം ജനറൽ സെക്രട്ടറി പ്രിയ അനിൽ, വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഭാഗീരഥി ചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി

Leave a Comment

Your email address will not be published. Required fields are marked *