Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

ലൈംഗിക ചുവയോടെ സംസാരിക്കൽ, പൊതു സ്ഥലത്ത് അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി.

ശ്രീനാഥ് ഭാസി റെഡ് എഫ്എമ്മിൽ മറ്റൊരു അഭിമുഖത്തിനിടെ അവതാരകനെ തെറി വിളിക്കുന്ന വീഡിയോയും  സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട്

കൊച്ചി: ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘ചട്ടമ്പി ‘യുടെ പ്രചരണാർത്ഥം ഓൺലൈൻ മാധ്യമമായ ബിഹൈന്റ് ദ് വുഡ്സിന് വേണ്ടി നടനെ ഇൻറർവ്യൂ ചെയ്ത അവതാരകയോട് അസഭ്യം പറഞ്ഞ കേസിൽ നടൻ അറസ്റ്റിൽ.

മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇന്ന് ഉച്ചയ്ക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരായ ഭാസിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ഭാസി മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ അല്പസമയം കഴിഞ്ഞ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), 354 A (ലൈംഗിക ചുവയോടെ സംസാരിക്കൽ), 295 B( പൊതു സ്ഥലത്ത് അസഭ്യം പറയൽ) എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്.

ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപ് അണിയറ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിൻറെ പ്രചാരണാർത്ഥം ചാനലുകളിലും ഓൺലൈൻ രംഗത്തും ശ്രദ്ധേയയായ അവതാരക ശ്രീനാഥ് ഭാസിയുമായ അഭിമുഖം നടത്തുന്നതിനിടയിലാണ് നടൻ ചോദ്യങ്ങൾക്ക് നിലവാരമില്ലെന്നു പറഞ്ഞ് അവതാരകക്കും ഓൺലൈൻ മാധ്യമത്തിന്റെ ക്യാമറാമാൻമാർക്കെതിരെയും അസഭ്യവർഷം ചൊരിഞ്ഞത്.

രസകരമായ സംഭാഷണ രൂപേണയുള്ള രീതിയിലാണ് പൊതുവേ സിനിമാതാരങ്ങളുമായി ഇപ്പോൾ അഭിമുഖങ്ങൾ നടക്കുന്നത്. ഈ രീതി തുടങ്ങിവച്ചത് ഓൺലൈൻ മാധ്യമങ്ങളാണ്. മറ്റ് ടിവി ചാനലുകളും ഇതേ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്.

തന്നോടൊപ്പം അഭിനയിച്ച നടന്മാരിൽ  ചട്ടമ്പിയായി തോന്നിയവരുടെ റാങ്ക് പട്ടിക നൽകണമെന്ന് അവതാരകയുടെ ചോദ്യത്തിലാണ് ശ്രീനാഥ് ഭാസി ക്ഷുഭിതനായത്. ഇംഗ്ലീഷിൽ തെറിവിളി തുടങ്ങിയ ഭാസി ഷൂട്ട് ചെയ്യുന്ന രണ്ട് ക്യാമറകളും നിർത്തുവാൻ ആവശ്യപ്പെട്ട് പിന്നീട് കേട്ടാൽ അറക്കുന്ന രീതിയിൽ അവതാരകയെയും ഓൺലൈൻ മാധ്യമപ്രവർത്തകരെയും തെറി വിളിക്കുകയായിരുന്നു എന്നാണ് പരാതി.

പ്രചാരണത്തിനായി സിനിമയുടെ പി.ആർ. ഒ പറഞ്ഞ രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയത് എന്നാണ് ഓൺലൈൻ മാധ്യമ പ്രവർത്തകർ പറയുന്നത്. കുസൃതി ചോദ്യങ്ങളും രസകരമായ സംഭാഷണങ്ങളുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പ്രചാരണ രീതികൾക്ക് സിനിമയുടെ നിർമ്മാതാവ് ഓൺലൈൻ ചാനലുകൾക്ക് പണം നൽകും. സിനിമയുടെ അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നതിനാൽ ചോദ്യങ്ങൾക്ക് നിലവാരം കുറഞ്ഞു എന്നുള്ളത് അവതാരകയുടെയോ ഓൺലൈൻ ചാനലിന്റെയോ കുറ്റമല്ല എന്ന നിലപാടാണ് ബീ ഹൈന്റ് ദ് വുഡ്സ് എടുത്തത്.

ശ്രീനാഥ് ഭാസി റെഡ് എഫ്എമ്മിൽ മറ്റൊരു അഭിമുഖത്തിനിടെ അവതാരകനെ തെറി വിളിക്കുന്ന വീഡിയോയും  സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മരട് പോലീസ് ചുമത്തിയ വകുപ്പുകൾ എല്ലാം ജാമ്യം നൽകാവുന്നവയായതിനാൽ ഭാസി സ്റ്റേഷൻ ചാമത്തിൽ ഇറങ്ങാനാണ് സാധ്യത. ചോദ്യം ചെയ്യൽ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *