തൃശൂർ: വികസന-ക്ഷേമ കാര്യത്തിൽ ബിജെപി സർക്കാർ എല്ലാവരെയും ഒരു പോലെ പരിഗണിക്കുമെന്ന് ദേശീയ വക്താവും കേരള പ്രഭാരിയുമായ പ്രകാശ് ജാവ് ദേക്കർ. തൃശൂരിൽ പാർട്ടി ജില്ലാ കാര്യാലയത്തിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ നിന്ന് പാർട്ടിക്ക് എം.പിയോ എം എൽ എ യോ ഇല്ലെങ്കിലും മോദി സർക്കാർ സംസ്ഥാനത്തിന് ഒട്ടേറെ പദ്ധതികൾ അനുവദിച്ചു. ബി ജെ പി മത ന്യൂനപക്ഷങ്ങൾക്കെതിരാണെന്ന പ്രചരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം പുറത്തു വന്നതോടെ പൊളിഞ്ഞു. വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ സംസ്ഥാനങ്ങളിലുണ്ടായത്. ജാവ്ദേക്കർ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ്കുമാർ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ തറക്കല്ലിട്ടു. സംസ്ഥാന ഭാരവാഹികളായ എം.ടി.രമേശ്, പി.സുധീർ, ബി.ഗോപാലകൃഷ്ണൻ, എ. നാഗേഷ്, എം.ഗണേശൻ, മുൻ സംസ്ഥന പ്രസിഡൻറ് കെ.വി.ശ്രീധരൻ മാസ്റ്റർ, മേഖല പ്രസിഡൻറ് വി.ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, എൻ.ആർ.റോഷൻ, മുരളി കോളങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. ചെമ്പുക്കാവ് ചെറുമുക്ക് ക്ഷേത്രത്തിന് സമീപമാണ് പുതിയ ഓഫീസ് നിർമിക്കുന്നത്.