തൃശൂർ: നായ്ക്കനാലിൽ ആൽമരത്തിൻ്റെ വലിയൊരു കൊമ്പ് ഒടിഞ്ഞു വീണു. തേക്കിൻകാട് മൈതാനത്തെ ആൽത്തറയിലെ പഴക്കമുള്ള ആൽമരത്തിൻ്റെ കൊമ്പാന്ന് വീണത് . കൊമ്പ് മൈതാനത്ത് വീണതിനാൽ വൻ അപകടം ഒഴിവായി. കൊമ്പ് വീണ് പരിക്കേറ്റ മൈതാനത്തെ സെക്യൂരിറ്റി ജീവനക്കാരൻ മുളങ്കുന്നത്തുകാവ് സ്വദേശി ജയനാരായണനെ സഹകരണ ആശുപത്രിയിൽ പ്രവേഗിപ്പിച്ചു.
തേക്കിൻകാട് മൈതാനത്ത് നായ്ക്കനാൽ ജംഗ്ഷനോട് ചേർന്നാണ് ആൽത്തറ. ആൽമരത്തിന് പല കൊമ്പുകളും പഴകിയ ദ്രവിച്ച് ഏതു നിമിഷവും ഒടിഞ്ഞു വീഴുമെന്ന നിലയിലാണ്