വടക്കാഞ്ചേരി: അകമലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. അകമല ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. മദ്രസയിലെ കുട്ടികളുമായി പെരിന്തല്‍മണ്ണയില്‍ നിന്ന് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞത്. ബസില്‍ 12 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ഓട്ടുപാറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.