Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഒടുവിൽ മഅദനിക്ക് ആശ്വാസം; ജൂലൈ 10 വരെ…….

കൊച്ചി: വിചാരണത്തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് ആശ്വാസവിധി.
മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. മഅദനിക്ക് ജൂലൈ 10 വരെ കേരളത്തില്‍ താമസിക്കാം. കേരളത്തിലുള്ള പിതാവിനെ കാണാന്‍ വരാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് പരിഗണിച്ചത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കര്‍ണാടക തീവ്രവാദ വിരുദ്ധ സെല്‍ ജാമ്യ അപേക്ഷയെ ശക്തമായി എതിര്‍ത്തു. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യത ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ലെന്നും, പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും മഅദനി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.്, വ്യക്ക തകരാറിലായതിനാല്‍ അത് മാറ്റിവെയ്ക്കാന്‍ ചികിത്സ തേടണമെന്നും,വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം തേടിയതെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *