തൃശ്ശൂർ: സഭ മേലധ്യക്ഷന്മാരെയും, പുരോഹിതരെയും വിശ്വാസികളെയും ബിജെപിയിലേക്ക് അടുപിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കിടയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർള തിങ്കളാഴ്ച ബിഷപ്പ് ഹൗസ് സന്ദർശിച്ചു. തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചർച്ച നടത്തി. പിന്നീട് തൃശ്ശൂരിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ ഏവുപ്രാസ്യമ്മ തീർത്ഥാടന കേന്ദ്രവും സന്ദർശിച്ചു.
ക്രൈസ്തവരെ ന്യൂനപക്ഷം എന്ന നിലയിൽ ഉപയോഗിക്കുക എന്നല്ലാതെ അവരുടെ ക്ഷേമത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് പശ്ചിമബംഗാളിൽ നിന്ന് എംപിയായ ബർള പറഞ്ഞു. ക്രൈസ്തവരുടെ വിശ്വാസം നരേന്ദ്രമോദി സ്വന്തമാക്കി കഴിഞ്ഞു.
‘എല്ലാവരുടെയും വികസനം എല്ലാവർക്കും വേണ്ടിയുള്ള പ്രയത്നം ‘ എന്ന ആപ്തവാക്യമാണ് മോദി മുന്നോട്ടുവയ്ക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളപോലെ ക്രൈസ്തവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമുദായത്തിൽ നിന്ന് കൂടുതൽ എംപിമാർ വേണമെന്നു മന്ത്രി പറഞ്ഞു.