Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഫുട്ബോൾ പ്രചാരണത്തിനു പ്രഗത്ഭരായ മുൻകാല താരങ്ങളെ അംബാസിഡർമാരാക്കും


കൊച്ചി: സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു ഫുട്‌ബോള്‍ മേഖലയില്‍ നിരവധി നവീനപദ്ധതികള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന വിപുലമായ പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനും പരിശീലനം നല്‍കാനുമാകും.

ഫുട്‌ബോള്‍ പരിശീലനത്തില്‍ മുന്‍കാല കായികതാരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കു വിദേശ പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് സൈക്കോളജി, ബയോമെക്കാനിക്‌സ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധരുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.


സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ടി.കെ. ചാത്തുണ്ണി, യു. ഷറഫലി, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ബിജേഷ് ബെന്‍, കെ. അജയന്‍, അബ്ദുള്‍ ഹക്കിം, കുരിക്കേശ് മാത്യു, കെ. ബിനീഷ് തുടങ്ങി ഫുട്‌ബോള്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *