Watch Video here
നാളെ രാവിലെ പത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നും ധനലക്ഷ്മിയുടെ ടാബ്ലോയും അകമ്പടിയായി പഞ്ചവാദ്യവും, നാഗസ്വരവും, ദേവനൃത്തവും പള്ളിവാള്‍ നൃത്തവും, ചെണ്ട് കാവടിയും, പുലിക്കളിയും അണിനിരക്കുന്ന ഘോഷയാത്ര തുടങ്ങും
തൃശൂര്‍: സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 24ന് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സമൂഹവിവാഹം നടത്തുന്നു. 25 പേരുടെ സമൂഹവിവാഹത്തിന് മൈതാനത്ത് 45,000
സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പന്തല്‍ ഒരുക്കിയതായി സി.എം.ഡി. ഡോ.വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ധന്‍ഫിന്‍ മാംഗല്യം ഏന്നീ പേരില്‍ നടത്തുന്ന സമൂഹവിവാഹച്ചടങ്ങില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കും.
നാളെ രാവിലെ പത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ നിന്നും ധനലക്ഷ്മിയുടെ ടാബ്ലോയും അകമ്പടിയായി പഞ്ചവാദ്യവും, നാഗസ്വരവും, ദേവനൃത്തവും പള്ളിവാള്‍ നൃത്തവും, ചെണ്ട് കാവടിയും, പുലിക്കളിയും അണിനിരക്കുന്ന ഘോഷയാത്ര തുടങ്ങും. ഐ,എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. എം.എല്‍.എ പി.ബാലചന്ദ്രന്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, കളക്ടര്‍ ഹരിത.വി.കുമാര്‍, എ.ഡി.എം.റെജി.പി.ജോസഫ്, ഗണേശോത്സവ ട്രസ്റ്റ് ചെയര്‍മാന്‍ എം.എസ്.ഭുവനചന്ദ്രന്‍, ഭാഗവതാചാര്യന്‍ പള്ളിക്കല്‍ സുനില്‍, കല്യാണ്‍ സില്‍ക്‌സ് സി.എം.ഡി ടി.എസ്.പട്ടാഭിരാമന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ പുണ്യചടങ്ങില്‍ പങ്കെടുക്കും.
താലിമാല, വിവാഹമോതിരം, വിവാഹവസ്ത്രം, ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളും, കൂടാതെ സൗജ്യ ഹണിമൂണ്‍ യാത്രയും ആദി ധനലക്ഷ്മി ഫൗണ്ടേഷന്റെ ഓഫറാണ്. സമൂഹവിവാഹത്തിനുള്ള ചിലവുകള്‍ വഹിക്കുന്നത് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് മാനേജ്‌മെന്റാണ്. സുധീര്‍നായര്‍, ശ്യാം ദേവ്, സമേഷ്‌കുമാര്‍.പി, ലെനിന്‍ചന്ദ്രന്‍, ലിസി ലാസര്‍, ആല്‍ബര്‍ട്ട്, വിമല്‍വിജയ്, ജോസ് സണ്ണി, സുനില്‍കുമാര്‍.കെ, കെ.ബി.സൂരജ്, ബൈജു.എസ്.ചുള്ളിയില്‍, അനില്‍ചന്ദ്രന്‍, സരിഗ.സി.ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.