Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Watch Video…ചർച്ചയായി ഷൈലജ ടീച്ചറുടെ നിയമസഭയിലെ ‘ആത്മഗതം’

Watch Video Here

എന്നാൽ ‘ഇയാൾ ഞമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതത്തോടുകൂടിയിരുന്ന ടീച്ചർ വലതുഭാഗത്തേക്ക് നോക്കി മറ്റൊരു സാമാജികന്റെ മുഖത്തുനോക്കി ചിരിക്കുന്നതും കാണാം.

ബന്ധു നിയമനം, യുഎഇയിൽ നിന്നുള്ള ഖുറാൻ എത്തിച്ചുള്ള വിതരണം, ഈത്തപ്പഴ വിതരണം, മാധ്യമം പത്രത്തിനെതിരെ യുഎഇ വിദേശകാര്യ ഉദ്യോഗസ്ഥന് പ്രോട്ടോകോൾ ലംഘിച്ച് എഴുതിയ കത്ത്, ഏറ്റവും ഒടുവിൽ ‘ആസാദ് ‘ കാശ്മീർ, ‘ഇന്ത്യൻ അധീന ‘ കാശ്മീർ തുടങ്ങിയ പരാമർശങ്ങളിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ ജലീലിനെ പറ്റി തന്നെയാണ് ആ ‘ആത്മഗതം ‘ എന്നാണ് ചിലരുടെ അഭിപ്രായം.

കൊച്ചി: വലിയ രീതിയിൽ സെൻസറിംഗ് നടക്കുന്ന കേരള സർക്കാരിൻറെ സഭാ ടിവി സപ്രേക്ഷണം ചെയ്യുന്ന ദൃശ്യങ്ങൾക്ക് എന്നാൽ ഷൈലജ ടീച്ചറുടെ  ‘ആത്മഗതത്തെ ‘തടുക്കാനായില്ല’!

ലോകായുക്ത ഭേദഗതി ബില്ലിനെ കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ ഇന്ന് മുൻ ആരോഗ്യ മന്ത്രി ഒഴുക്കിൽ സംസാരിച്ചു വരവേ തനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമായ ലോകായുക്തയുടെ ‘ബന്ധു നിയമനം ‘ സംബന്ധിച്ച വിധിയെ കുറിച്ച് വിശദീകരിക്കാൻ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എഴുന്നേൽക്കുന്നത്.

ജലീൽ സംസാരിച്ചു തുടങ്ങിയപ്പോൾ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഷൈലജ ടീച്ചർ ജലീലിന് അവസരം കൊടുത്ത് സീറ്റിലിരുന്നു. എന്നാൽ ‘ഇയാൾ ഞമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതത്തോടുകൂടിയിരുന്ന ടീച്ചർ വലതുഭാഗത്തേക്ക് നോക്കി മറ്റൊരു സാമാജികന്റെ മുഖത്തുനോക്കി ചിരിക്കുന്നതും കാണാം.

നിയമസഭയിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എതിർത്തു കൊണ്ടുള്ള മുദ്രാവാക്യം വിളിയോ ബാനറുകളോ സ്പീക്കറുടെ അനുവാദം ഇല്ലാത്ത  ഇടപെടലുകളോ തത്സമയം എഡിറ്റ് ചെയ്ത് ‘defferred live’ (കുറച്ച് മാത്രം വൈകിയുള്ള തൽസമയ സംപ്രേഷണം) മായാണ് ഇപ്പോൾ സഭാ ടിവി നൽകുന്നത്. തൽസമയം എഡിറ്റ് ചെയ്യാനും എഡിറ്റർക്ക് നീക്കേണ്ട ഭാഗങ്ങൾ പറഞ്ഞു കൊടുക്കാനും ഒരു സർക്കാർ ഉദ്യോഗസ്ഥനും നിലവിലുണ്ട്. എങ്കിലും ‘ആത്മഗതം ‘ സഭാ ടിവി സംരക്ഷണം ചെയ്തു.

‘ആത്മഗതം ‘ വാർത്തയായപ്പോൾ ജലീലിനെ പറ്റി അല്ല പറഞ്ഞത് എന്ന ഫേസ്ബുക്ക് പോസ്റ്റ് കെ കെ ഷൈലജ ടീച്ചർ ഇട്ടിരുന്നു. തന്റെ ഇടതുഭാഗത്ത് ഇരുന്നിരുന്ന മുൻ മന്ത്രി  സജി ചെറിയാനോട് പറഞ്ഞതാണ് ആ വാക്കുകൾ എന്ന രീതിയിലായിരുന്നു ടീച്ചറുടെ വിശദീകരണം.

എന്നാൽ സജി ചെറിയാനോട് അല്ല ടീച്ചർ അക്കാര്യം പറഞ്ഞത്  എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സജി ചെറിയാൻ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ എന്തോ ചെയ്യുകയാണ് ആ സമയത്ത് എന്നത് ദൃശ്യങ്ങളിൽ കാണാം.

ബന്ധു നിയമനം, യുഎഇയിൽ നിന്നുള്ള ഖുറാൻ എത്തിച്ചുള്ള വിതരണം, ഈത്തപ്പഴ വിതരണം, മാധ്യമം പത്രത്തിനെതിരെ യുഎഇ വിദേശകാര്യ ഉദ്യോഗസ്ഥന് പ്രോട്ടോകോൾ ലംഘിച്ച് എഴുതിയ കത്ത്, ഏറ്റവും ഒടുവിൽ ‘ആസാദ് ‘ കാശ്മീർ, ‘ഇന്ത്യൻ അധീന ‘ കാശ്മീർ തുടങ്ങിയ പരാമർശങ്ങളിൽ ഇടതുമുന്നണിയെ വെട്ടിലാക്കിയ ജലീലിനെ പറ്റി തന്നെയാണ് ആ ‘ആത്മഗതം ‘ എന്നാണ് ചിലരുടെ അഭിപ്രായം.

ടീച്ചറുടെ പ്രസംഗശേഷം തന്നെ മറ്റൊരു പ്രധാനപ്പെട്ട വാർത്ത ജലീലുമായി ബന്ധപ്പെട്ട് ഇന്ന് വന്നിരുന്നു. കാശ്മീർ പരാമർശത്തെ സംബന്ധിച്ച പരാതിയിൽ ജലീലിനെതിരെ കേസ് എടുക്കണമെന്ന് പത്തനംതിട്ട സബ് കോടതിയുടെ ഉത്തരവായിരുന്നു 
അത്.

പരാതിക്കാരൻ പോലീസിന് ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് വിസമ്മതിച്ചു. അതിന് ശേഷമാണ് കോടതിയെ സമീപിച്ചത്. കാശ്മീർ പരാമർശം വലിയ വിവാദമായ ശേഷം വിവാദ പരാമർശങ്ങൾ ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റിൽ നിന്ന് ജലീൽ എഡിറ്റ് ചെയ്ത് നീക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *