കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അഭിഭാഷകനുമൊത്ത് ഇന്ന് മാധ്യമങ്ങളെ കണ്ടു.
ഡോളർ – സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും മറ്റു ഉദ്യോഗസ്ഥർക്കും എതിരെയുള്ള തൻറെ രഹസ്യ മൊഴിയിൽ ഉറച്ചുനിൽക്കുന്നു എന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
ബാംഗ്ലൂരിൽ തനിക്കും സരിത്തിനും ജോലി ലഭിച്ചിട്ടുണ്ട്. എന്നാൽ പാലക്കാട് എച്ച് ആർ ഡി എസ് എന്ന എൻ.ജി. ഓ യിൽ ജോലി കിട്ടിയപ്പോൾ ആ സ്ഥാപനത്തിൽ ഉള്ളവരെ പീഡിപ്പിച്ചതുപോലെ ബാംഗ്ലൂരിൽ ചെന്ന് പുതിയ ജോലി ദാതാവിനെയും കേരള പോലീസ് ഭീഷണിപ്പെടുത്തുന്നു. കേരളത്തിലെ ആ കമ്പനിയുടെ ശാഖകൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാകും എന്നാണ് പോലീസിന്റെ ഭീഷണി എന്ന സ്വപ്ന ആരോപിച്ചു.
സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജുമൊത്താണ് മാധ്യമങ്ങളെ കണ്ടത്.
കേരള പോലീസിൻറെ ബാംഗ്ലൂരിലുള്ള ഇടപെടലുകളിൽ കർണാടക സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട് എന്നും കേരളത്തിലെ ഭരണമല്ല കർണാടകയിൽ എന്നും അഭിഭാഷകൻ പറഞ്ഞു.
സ്വർണ്ണ – ഡോളർ കടത്ത് സംബന്ധിച്ച കേസുകളുടെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന് സ്വപ്നയുടെ പ്രത്യേക അപേക്ഷ സുപ്രീംകോടതിയുടെ മുന്നിലുണ്ട്. ഇ.ഡി യും കസ്റ്റംസും എൻ ഐ എ യും അന്വേഷിക്കുന്ന സ്വർണ്ണ – ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉള്ള സ്വപ്നയുടെ രഹസ്യമൊഴി വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
സ്വപ്നയ്ക്ക് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുവാനുള്ള അനുമതിക്കായി കോടതിയിൽ അപേക്ഷ നൽകി എന്നും അഭിഭാഷകൻ പറഞ്ഞു.
കേരളത്തിൽ രഹസ്യമൊഴി നൽകിയശേഷം പ്രതിയായ സ്വപ്ന സുരേഷിനെ പോലീസും സർക്കാർ സംവിധാനങ്ങളും നിരന്തരം ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണ് ആയതിനാൽ ശരിയായ രീതിയിലുള്ള വിചാരണം കേരളത്തിലെ കോടതികളിൽ നടക്കില്ലെന്നും ബാംഗ്ലൂരിലേക്ക് വിചാരണ മാറ്റണമെന്നുമാണ് സ്വപ്നയുടെ സുപ്രീംകോടതിയിലുള്ള അപേക്ഷയിൽ പറയുന്നത് എന്ന് അഭിഭാഷകൻ പറഞ്ഞു.
തന്റെ നിലപാടുകളിൽ താൻ ഉറച്ചുനിൽക്കും എന്നും കേരള പോലീസ് ബാംഗ്ലൂരിലെത്തി തനിക്ക് ജോലി നൽകിയവരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സ്വപ്ന പറഞ്ഞു.
എച്ച് ആർ ഡിഎസ് തലവനായ സജി കൃഷ്ണ രണ്ടുദിവസം മുൻപ് ഡൽഹിയിലെത്തി ഇ.ഡി ക്ക് മേധാവിക്ക് സ്വപ്നയുടെ രഹസ്യങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 14 പേജുള്ള പരാതി നൽകിയിരുന്നു.
സജി കൃഷ്ണയുടെ നീക്കവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് സ്വപ്നയും കൃഷ്ണരാജും പറഞ്ഞു.