Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എയിംസ്; കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കാസര്‍ഗോഡ് കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ണായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചു.

Leave a Comment

Your email address will not be published. Required fields are marked *