Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ :പ്രസിഡണ്ട്- ശ്യാംജി ക്രിസ്റ്റഫര്‍, ജന.സെക്രട്ടറി -സുധീഷ് മേനോത്തുപറമ്പില്‍

തൃശൂര്‍: ഓള്‍ കേരള ഫ്‌ളവര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം രക്ഷാധികാരി തോമസ്.വി.ജെ ഉദ്ഘാടനം ചെയ്തു. വൃന്ദാവന്‍ ഇന്നില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ശ്യാംജി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പ്രേമകുമാര്‍, ജഗദീഷ് കുമാര്‍, ഉല്ലാസ് മാത്യു, ദീപക്, ജില്ലാ പ്രസിഡണ്ട് ജഗജീവന്‍ യവനിക, ജില്ലാ ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓണക്കച്ചവടക്കാലത്ത് പുഷ്പവ്യാപാരികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വ്യാപാരി, വ്യവസായി സമിതികളുമായി സഹകരിച്ച് ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ക്ക് പരാതി നല്‍കുവാനും, നിയമനടപടികള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ചുമട്ടുതൊഴികളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലേബര്‍ ഓഫീസറുമായി ചര്‍ച്ച നടത്തുവാനും തീരുമാനിച്ചു.
പ്രസിഡണ്ട്- ശ്യാംജി ക്രിസ്റ്റഫര്‍, എറണാകുളം, ജന.സെക്രട്ടറി -സുധീഷ് മേനോത്തുപറമ്പില്‍, തൃശൂര്‍, വൈസ് പ്രസിഡണ്ട്- ജഗദീഷ്‌കുമാര്‍, തൃശൂര്‍, ജോ.സെക്രട്ടറി- ഉല്ലാസ് മാത്യു, ഇടുക്കി, ട്രഷറര്‍- ടോമി ജോസഫ്, കാസര്‍കോട്, രക്ഷാധികാരികള്‍- വി.ജെ.തോമസ്, അടൂര്‍, പ്രേമകുമാര്‍.സി എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *