തിരുവനന്തപുരം : ക്ലിഫ് ഹൗസിനു ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ബോംബ് ഭീഷണിയുമായുള്ള ഇ -മെയിൽ സന്ദേശമെത്തിയത്. പിന്നാലെ ക്ലിഫ് ഹൗസിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പിന്നീട് ഭീഷണി വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ നിന്നാണ് മെയിൽ വന്നത്. ഇതിനു മുൻപും ഇതേ മെയിൽ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി















