തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് കിറ്റും, നോട്ടും തുടങ്ങിയ ആരോപണങ്ങള്‍ക്കിടയിലും സംസ്ഥാനത്ത്് രാവിലെ മുതല്‍ കനത്ത പോളിംഗ്്. രാവിലെ മുതല്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഇത്തവണ പോളിംഗ് ശതമാനം ഉയരുമെന്നാണ് സൂചന. തൃശൂര്‍ ജില്ലയില്‍ തൃശൂരും, പുതുക്കാടും ശക്തമായ പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉച്ചവരെ സംസ്ഥാനത്ത് 48 ശതമാനം പേര്‍ വോട്ട് ചെയ്തു. മൂന്നാം തവണയും ഭരണത്തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫും, പത്ത് വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാന്‍ യുഡിഎഫും ശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.നിര്‍ണായക ശക്തിയാകാന്‍ ശക്തമായ പ്രചാരണവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പ് : കനത്ത പോളിംഗ്













