Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

മേലാളൻമാരെ സ്തുതിച്ച് എരുതുകളി

തൃശൂർ : കൊയ്ത്ത് ഉത്സവത്തിനു ശേഷം ജന്മികളുടെ വീടുകളിൽ കയറി ഇറങ്ങി ഭിക്ഷാംദേഹികളായി മാവിലർ നടത്തുന്ന അനുഷ്ഠാന രൂപമായാണ് എരുതുകളി നടത്തുന്നത് .നാട്ടുപ്രമാണിമാരും ജന്മിമാരും അക്കാലത്ത് സുബ്രഹ്മണ്യം കോവിലിൽ പോയി അവിടെ നിന്നു ഉഴുവ് കാളകളെ കൊണ്ടു വന്നിരുന്നു. ഈ ഉഴുവു കാളക്കൾക്ക് കണ്ണു തട്ടാതിരിക്കാനായി മാവിലനെ കാളയാക്കി വാദ്യഘോഷങ്ങളോടെ കൊണ്ടുവരുന്നതിൽ നിന്നാണ് ഈ അനുഷ്ഠാനം രൂപം കൊണ്ടത്. തുലാം പത്തിന് കാളകൾക്ക് മാലയും ആടയാഭരണങ്ങളും ചാർത്തി ഭിക്ഷാധാന്യങ്ങളും പണവും സ്വീകരിക്കുന്ന ചടങ്ങായിതു മാറി. ഏഴോളം മാവിലർ …

മേലാളൻമാരെ സ്തുതിച്ച് എരുതുകളി Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം: തളരാത്ത മനസ്സുമായി സംഘനൃത്തത്തില്‍ സൂര്യയുടെ ചടുലനടനം

തൃശൂര്‍: അരങ്ങില്‍ കരുതലും, കരുത്തുമായി കലാകാരികള്‍ കൂടെ നിന്നപ്പോള്‍ സംഘനൃത്തത്തില്‍ സൂര്യതേജസ്സായി പതിനെട്ടുകാരി എസ്. സൂര്യ  തിളങ്ങി. പരിക്കിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട വലതുകൈയുമായി നടത്തറ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിലെ സൂര്യ സംഘനൃത്തത്തില്‍ അണിചേര്‍ന്നത് അതിജീവനത്തിന്റെ ആത്മധൈര്യവുമായാണ്.കുടുംബശ്രീ സംസ്ഥാന കലോത്സവത്തിലെ സംഘനൃത്തം ജൂനിയര്‍ വിഭാഗത്തിലായിരുന്നു മത്സരം. ഏഴ് പേരടങ്ങിയ ഗ്രൂപ്പില്‍ പരിക്കിനെ തുടര്‍ന്ന് സൂര്യ പിന്‍മാറിയിരുന്നെങ്കില്‍ മത്സരത്തില്‍  സംഘനൃത്തം ജൂനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഇവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല.എസ്.എഫ്.ഐ മണ്ണുത്തി ഏരിയാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ സൂര്യ …

കുടുംബശ്രീ സംസ്ഥാന കലോത്സവം: തളരാത്ത മനസ്സുമായി സംഘനൃത്തത്തില്‍ സൂര്യയുടെ ചടുലനടനം Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം

തൃശൂര്‍ : സംസ്ഥാന കുടുംബശ്രീ കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ കാസര്‍ഗോഡ് ജില്ലക്ക് ഒന്നാം സ്ഥാനം. കാസര്‍ഗോഡ് ജില്ലക്ക്  172 പോയിന്റുണ്ട്. 3 ദിവസങ്ങളിലായി മൊത്തമായി 61 ഇനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു   കോഴിക്കോടിന് 136 പോയിൻ്റും  കണ്ണൂരിന് 126 പോയിന്റുമായി രണ്ട്, മൂന്ന് സ്ഥാനത്തുണ്ട്. തൃശൂർ 99 പോയിൻ്റ്, പാലക്കാട് 54 പോയിൻ്റ് ,തിരുവനന്തപുരം 46 പോയിൻ്റ്. (മൈം) ,ഒപ്പന (സീനിയർ), സ്കിറ്റ് ഫലം കൂടി വരാനുണ്ട്. തൃശൂർ,ആദ്യ ദിവസം മുതല്‍ തന്നെ കാസര്‍ഗോഡ് …

കുടുംബശ്രീ സംസ്ഥാന കലോത്സവം: കാസര്‍ഗോഡിന് കിരീടം Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍  സവിശേഷതകള്‍ നിറഞ്ഞ സംഘനൃത്തം  സദസ്സിന് ‘. ട്രാന്‍സ് വുമണ്‍സായ വര്‍ഷ ജിതിനും, കാര്‍ത്തിക രതീഷും  അണിനിരന്നതോടെ കാസര്‍കോട് ചെറുവത്തൂര്‍ ഓക്‌സിലറി ഗ്രൂപ്പിന്റെ ജൂനിയർ സംഘനൃത്തം അവിസ്മരണീയമായി. സംഘനൃത്തത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ വര്‍ഷയും കാര്‍ത്തികയുമായിരുന്നു ട്രാന്‍സ് വുമണ്‍സ്.  ഇരുവരുടെയും നടനചാരുതയും, മോഹനഭാവങ്ങളും തിങ്ങിനിറഞ്ഞ സദസ്സിന് പുതുകാഴ്ചയായി. 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അവസരം നല്‍കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ …

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും Read More »

പൂരനഗരിയിൽ കുടുംബശ്രീ ഘോഷയാത്ര

തൃശൂർ: വടക്കുംനാഥന്റെ തിരുമുറ്റത്ത് നിന്ന് കേരളത്തിലെ വിവിധ അനുഷ്ഠാനകലകളും കലാരൂപങ്ങളും അണിനിരന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ ഘോഷയാത്ര ശ്രദ്ധേയമായി.5000 ത്തോളം കുടുംബശ്രീ വനിതകൾ കേരള വസ്ത്രം അണിഞ്ഞ് വാദ്യമേളത്തിന് താളം പിടിച്ച് ഘോഷയാത്രയിൽ അണിനിരന്നു . തെയ്യം, തിറ, കാളകളി തുടങ്ങിയ വിവിധ അനുഷ്ഠാന കലാരൂപങ്ങളും, മോഹിനിയാട്ടം, കഥകളി, കൊയ്ത്തുപാട്ട്, കൈകൊട്ടി കളി, മാർഗ്ഗം കളി, ഒപ്പന, തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനത്തിൽ ഓരോ ബ്ലോക്കുകളിൽ നിന്നുമുള്ള നിരവധി കുടുംബശ്രീ പ്രവർത്തകർ മത്സരാവേശത്തിൽ …

പൂരനഗരിയിൽ കുടുംബശ്രീ ഘോഷയാത്ര Read More »

അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം: മന്ത്രി എം ബി രാജേഷ്

തൃശൂർ: സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങ് 2023ലൂടെ കുടുംബശ്രീ നൽകുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 – ഒരുമയുടെ പലമ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പലമയുടെ ആഘോഷമാണ് നമ്മുടെ നാടിൻറെ പ്രത്യേകത. ആ വൈവിധ്യത്തെ നിഷേധിച്ച് ഏകതാനതയിലേക്ക് നീങ്ങുന്ന കാലഘട്ടത്തിൽ ഒരുമയുടെ പലമ എന്ന ആശയം പോലും പ്രതിരോധത്തിൻ്റെ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അടുക്കളയുടെ …

അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം: മന്ത്രി എം ബി രാജേഷ് Read More »

ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന് ടി.എസ്.പട്ടാഭിരാമന്‍

തൃശൂര്‍: കഴിഞ്ഞ തവണ തൃശൂര്‍ നഗരത്തില്‍ നടത്തിയ ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്.പട്ടാഭിരാമന്‍ പ്രസ്താവിച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തിരുന്നു. കോര്‍പറേഷന്റെ പിന്തുണയും  പ്രോത്സാഹനവും ഫെസ്റ്റിവെലിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.ഷോപ്പിംഗ് ഫെസ്റ്റിവെലിലെ പോരായ്മകള്‍ അടുത്ത തവണ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവെലിന് …

ഷോപ്പിംഗ് ഫെസ്റ്റിവെലിന് കോര്‍പറേഷന്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന് ടി.എസ്.പട്ടാഭിരാമന്‍ Read More »

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു

തൃശൂർ: നഗരത്തിലെ 19 ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി. രാവിലെ 6 മണി മുതലായിരുന്നു പരിശോധന . നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഒളരി റിയ ഹോട്ടൽ, കുരിയച്ചിറ ഗ്രീൻ ലീഫ് , കണിമംഗലം ദാസ് റീജൻസി, അയ്യന്തോൾ റാന്തൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. പിടികൂടിയ ഭക്ഷണ പദാർത്ഥങ്ങൾ കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് …

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു Read More »

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണാന്‍ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍

തൃശൂര്‍: തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ആരാധനാലയങ്ങള്‍ അടക്കമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സുരക്ഷിതവും,സുഖപ്രദവുമായ യാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍. ഭാരത് ഗൗരവ് ട്രെയിനുകള്‍ ജൂണ്‍ 17ന് കേരളത്തില്‍ നിന്ന് യാത്ര തിരിക്കും. മൈസൂര്‍, ഹംപി, ഷിര്‍ദി,നാസിക്, ഗോവ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 26ന് തിരികെ എത്തുന്നു. ഭാരത് ഗൗരവ് ട്രെയിനുകളില്‍ എസി ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നീ ഭാഗങ്ങളില്‍ 754 യാത്രക്കാരൈ ഉള്‍ക്കൊള്ളും. തൃശൂരിലും സ്റ്റോപ്പുണ്ട്്്. താമസം എ.സി …

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണാന്‍ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ Read More »

തൃശൂരിൽ ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത് 25100 കുരുന്നുകള്‍ WATCH VIDEO

തൃശൂർ: പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സിലേക്ക് ഇതിനകം പ്രവേശനം നേടിയത് 25100 കുരുന്നുകള്‍. സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമായി 21370 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5270ഉം എയ്ഡഡ് സ്‌കൂളുകളില്‍ 16100ഉം കുട്ടികളെത്തിയപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ 3730 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത്. സംസ്ഥാന സർക്കാർ ഏഴു വർഷത്തിനുള്ളിൽ 3800 കോടി രൂപ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചതായും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസരംഗം ഗുണപരമായി മാറുകയാണെന്നും …

തൃശൂരിൽ ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയത് 25100 കുരുന്നുകള്‍ WATCH VIDEO Read More »

കോര്‍പ്പറേഷനില്‍ ആര്‍.ആര്‍.ആര്‍. (റെഡ്യൂസ്, റീയൂസ്, റീസൈക്ലിംഗ്)സെന്‍റര്‍ ആരംഭിച്ചുI

തൃശ്ശൂര്‍ : കോര്‍പ്പറേഷന്‍ സീറോ വേയ്സ്റ്റ് ആക്കുന്ന പദ്ധതിയുമായി അതിവേഗം സഞ്ചരിക്കുകയാണ്. ഇതിനു സഹായകരമാവുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശുചിത്വ മിഷന്‍റെ ഭാഗമായി ഇന്നു മുതല്‍ ജൂണ്‍ 5 വരെ കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസിലും 5 സോണലുകളിലും ആര്‍.ആര്‍.ആര്‍. സെന്‍ററുകള്‍ ആരംഭിച്ചു. ആര്‍.ആര്‍.ആര്‍. സെന്‍റര്‍ വഴി ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുന്നതുമായ വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ബൂട്ടുകള്‍, പുസ്തകങ്ങള്‍, കളിപാട്ടങ്ങള്‍ തുടങ്ങിയവ കൃത്യമായി ആളുകളില്‍ നിന്നും വാങ്ങി ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്. ആര്‍.ആര്‍.ആര്‍. സെന്‍ററിന്‍റെ …

കോര്‍പ്പറേഷനില്‍ ആര്‍.ആര്‍.ആര്‍. (റെഡ്യൂസ്, റീയൂസ്, റീസൈക്ലിംഗ്)സെന്‍റര്‍ ആരംഭിച്ചുI Read More »

എന്റെ കേരളം പ്രദര്‍ശനം:കൗതുകമായി നിറങ്ങളില്‍ നീരാടുന്ന അലങ്കാരമത്സ്യങ്ങളും, കടല്‍ ജീവികളുടെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളും

തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ നിന്ന് മത്സ്യവും, പച്ചക്കറിയും സംയുക്തമായി കൃഷി ചെയ്യുന്ന അക്വാപോണിക്‌സ് രീതിയെക്കുറിച്ച് അറിയാം. വീടുകളില്‍ മത്സ്യകൃഷി നടത്താനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയുടെ മാതൃകയും സ്റ്റാളിലുണ്ട്. ഇവിടെ ഒരുക്കിയ മീന്‍തോട്ടം കുളത്തില്‍ നാല് മാസം മുതല്‍ എട്ട് മാസം വരെ പ്രായമുള്ള വരാലുകള്‍ ഉണ്ട്. വരാല്‍, ആസാം വാള, കരിമീന്‍ എന്നീ മത്സ്യങ്ങള്‍ അരസെന്റ് സ്ഥലത്ത് കൃഷി ചെയ്യാവുന്ന പദ്ധതിയാണ് …

എന്റെ കേരളം പ്രദര്‍ശനം:കൗതുകമായി നിറങ്ങളില്‍ നീരാടുന്ന അലങ്കാരമത്സ്യങ്ങളും, കടല്‍ ജീവികളുടെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളും Read More »

‘ദ കേരള സ്റ്റോറി’ ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല: പി സുരേന്ദ്രൻ

തൃശൂർ: സംഘപരിവാർ ഭാവനയിലെ സ്റ്റോറിയല്ല ഞങ്ങളുടെ കേരളത്തിന്റെ കഥയെന്ന് കഥാകൃത്ത് പി സുരേന്ദ്രൻ. മതപരിവർത്തന ആരോപണങ്ങൾക്കെതിരെ യൂത്ത് ലീഗിന്റെ ഇനാം ചലഞ്ച് തൃശൂർ കളക്ട്രേറ്റ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സൗഹൃദാന്തരീക്ഷവും മതേതര പാരമ്പര്യവും തകർക്കാൻ സംഘപരിവാർ ആസൂത്രണം ചെയ്ത കഥയാണ് ലൗ ജിഹാദ്. അത് ഏറ്റെടുക്കുകയാണ് കേരള സ്റ്റോറി ചെയ്തിരിക്കുന്നത്. സംഘപരിവാര്‍ വിതച്ച വംശവെറിയുടെയും വിഭാഗീയതയുടെയും വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ സിനിമ. കേരളത്തെ അപകീർത്തിപ്പെടുത്തിയുള്ള ഈ രാഷ്ട്രീയക്കളിക്ക് ജനങ്ങൾ മറുപടി നൽകുമെന്നും …

‘ദ കേരള സ്റ്റോറി’ ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല: പി സുരേന്ദ്രൻ Read More »

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമെത്തിയത് വൈഗ എന്ന പെണ്‍കടുവ, രണ്ട് മാസം ഐസൊലേഷന്‍ കേന്ദ്രത്തില്‍വൈഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപവാസംപുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമെത്തിയത് വൈഗ എന്ന പെണ്‍കടുവ, രണ്ട് മാസം ഐസൊലേഷന്‍ കേന്ദ്രത്തില്‍

വൈഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപവാസം തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് വൈഗ എന്ന പെണ്‍ കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് …

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമെത്തിയത് വൈഗ എന്ന പെണ്‍കടുവ, രണ്ട് മാസം ഐസൊലേഷന്‍ കേന്ദ്രത്തില്‍വൈഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപവാസംപുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമെത്തിയത് വൈഗ എന്ന പെണ്‍കടുവ, രണ്ട് മാസം ഐസൊലേഷന്‍ കേന്ദ്രത്തില്‍ Read More »

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികൾക്ക് ജാമ്യം

കൊച്ചി: ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിന് തീവച്ച കേസിലെ കുറ്റവാളികൾക്ക് താല്‍ക്കാലികാശ്വാസം.  എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നേരത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട ചില പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസില്‍ ഇവര്‍ക്കുള്ള പങ്ക് ഗുരുതരമാണ് എന്ന് നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയാണ് ഇന്ന് എട്ട് പേര്‍ക്ക് ജാമ്യം നല്‍കിയത്. വിചാരണ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും 20 പേര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. …

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികൾക്ക് ജാമ്യം Read More »

തൃശൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തൃശൂർ: തൃശൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പ്ലാറ്റ്ഫോമിൽ 14 കിലൊ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ച് പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണം തുടങ്ങി. തൃശൂർ പൂരം അടുത്തിരിക്കെ ത്യശൂരിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

കുരുന്നുകള്‍ക്ക് കിട്ടിയത് ‘ആന’ യോളം ആനയറിവുകള്‍, കൗതുകമായി ഗജറാണി ലക്ഷ്മിക്കുട്ടിയും

തൃശൂര്‍:   ഗജറാണി ലക്ഷ്മിക്കുട്ടിയെ കണ്‍കുളിര്‍ക്കെ കണ്ടും, ആനക്കാര്യങ്ങള്‍ കേട്ടും ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ അവധിക്കാല ക്യാമ്പിനെത്തിയ കുസൃതിക്കുരുന്നുകളുടെ മനം നിറഞ്ഞു. ആന കുളിക്കുമോ, ആനയ്ക്ക് പല്ലുണ്ടോ തുടങ്ങിയ കുരുന്നുകളുടെ കുസൃതി ചോദ്യങ്ങള്‍ക്ക  വെറ്റിനറി സര്‍ജന്‍ ഡോ.പി.ബി.ഗിരിദാസന്‍ സരസമായി മറുപടി നല്‍കി. ആനയ്ക്ക് ദിവസവും കുളിക്കാനും, കുടിക്കാനും 250 ലിറ്റര്‍ വെള്ളമെങ്കിലും വേണമെന്ന്് ഡോ.ഗിരിദാസന്‍ പറഞ്ഞു. 200 കിലോ ഭക്ഷണവും അകത്താക്കും. ആനയ്ക്ക് തുമ്പിക്കൈയില്‍ മൊട്ടുസൂചി പോലും എടുക്കാന്‍ കഴിയുമെന്നത് കുരുന്നുകള്‍ക്ക് പുതിയ അറിവായിരുന്നു. നാല് കിലോ …

കുരുന്നുകള്‍ക്ക് കിട്ടിയത് ‘ആന’ യോളം ആനയറിവുകള്‍, കൗതുകമായി ഗജറാണി ലക്ഷ്മിക്കുട്ടിയും Read More »

തദബ്ബുര്‍; യൂത്ത് ലീഗ് റമദാൻ വിചാരവും ഇഫ്താറും നടത്തി 

തൃശൂർ: മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി റമദാൻ വിചാരവും – തദബ്ബുര്‍ ഇഫ്താറും സംഘടിപ്പിച്ചു. ഖുര്‍ആനിനു മുന്നില്‍ ഹൃദയം തുറക്കലാണ് തദബ്ബുര്‍. മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ്യ, ജില്ലാ ഭാരവാഹികളായ എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, …

തദബ്ബുര്‍; യൂത്ത് ലീഗ് റമദാൻ വിചാരവും ഇഫ്താറും നടത്തി  Read More »

രാഹുലിന് പിന്തുണയുമായി തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്… WATCH VIDEO

തൃശൂര്‍:  കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ ഏത് ജയിലില്‍ അടച്ചാലും ആ ജയിലഴികള്‍ താനേ തുറക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്ത് വളര്‍ത്തിയെടുത്ത ബഹുസ്വരതയെ തകര്‍ക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്യും . രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിറ്റു തുലക്കുന്നതിനെയാണ് രാഹുല്‍ ചോദ്യം …

രാഹുലിന് പിന്തുണയുമായി തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്… WATCH VIDEO Read More »

അന്തിക്കാട് പാടശേഖരത്തില്‍ വിഷാംശമില്ലാത്ത തണ്ണീര്‍മത്തന് നൂറുമേനി വിളവ്

വിഷുവിന് വിഷരഹിത തണ്ണീര്‍മത്തന്‍ തൃശൂര്‍: ഇത്തവണ വിഷുക്കണിയ്ക്കായി തനി നാടന്‍ തണ്ണിമത്തന്‍ വിപണിയിലെത്തും. അന്തിക്കാട് ശ്രീരാമന്‍ചിറ പാടശേഖരത്തില്‍ വിളഞ്ഞത് വിഷം കലരാത്ത തണ്ണീര്‍മത്തന്‍. 20 ഏക്കറിലാണ് മധുരതരമായ തണ്ണീര്‍ മത്തന്‍ വിളഞ്ഞത്. കൃഷി മന്ത്രി പി.പ്രസാദിന്റെയും, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തണ്ണീര്‍ മത്തന്‍ വിളവെടുപ്പ് നാട്ടുകാര്‍ക്ക് ഉത്സവമായി. 150 ടണ്‍ തണ്ണീര്‍ മത്തന്‍ പ്രത്യേക സ്റ്റിക്കറോടെ നഗരത്തിലെയടക്കം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉടന്‍ വില്‍പനയ്‌ക്കെത്തും. മന്ത്രി പി.പ്രസാദും, സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചെര്‍ന്നാണ് തണ്ണീര്‍മത്തന്‍ വിളവെടുത്തത്. വര്‍ഷത്തില്‍ നാല് …

അന്തിക്കാട് പാടശേഖരത്തില്‍ വിഷാംശമില്ലാത്ത തണ്ണീര്‍മത്തന് നൂറുമേനി വിളവ് Read More »