കൊച്ചി: പത്താം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ എംഎസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദും ജിഷ്ണുവും നേരത്തേ അറസ്റ്റിലായിരുന്നു. ഫഹഹിനെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.