ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി
തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം കരിവീരന്‍മാരെ കണികണ്ടുണരാന്‍ പൂരനഗരം ഒരുങ്ങി. കര്‍ക്കിടകം തുടങ്ങുന്ന 17ന് തിങ്കളാഴ്ച വിഘ്‌നേശ്വര പ്രീതിയ്ക്കായി വടക്കുന്നാഥക്ഷേത്രത്തില്‍ നടത്തുന്ന ആനയൂട്ടിന് അറുപതോളം ആനകള്‍ അണിനിരക്കുമെന്ന് വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു. രാവിലെ ഒന്‍പതരയ്ക്ക് ആനയൂട്ട് തുടങ്ങും. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കും. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കുക. കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണീര്‍ …