Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ  സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്് ക്ലാസ് ജുഡീഷ്യല്‍ കോടതി ജാമ്യം നല്‍കിയില്ല. ഈ മാസം 22 വരെ രാഹുല്‍ റിമാന്‍ഡില്‍ കഴിയണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ കൊണ്ടു പോകും. ആക്രമണക്കേസില്‍ 24 യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍പ് അറസ്റ്റ് ചെയ്തവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല. അക്രമസമരത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ …

സെക്രട്ടേറിയറ്റ് ആക്രമണ ക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കിയില്ല Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

കൊച്ചി: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ  സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. ഇന്ന്് വെളുപ്പിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. കന്റോണ്‍മെന്റ് എസ്.ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് …

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍ Read More »

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരംഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടും. കേരളത്തില്‍ നിന്ന് ബി.ജെ.പി ഇക്കുറി അഞ്ച്് സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം.  സ്്്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ട്് വന്‍ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനം മോദി നടത്തിയേക്കുമെന്നും സൂചനയുണ്ട്്. രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്്  ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ …

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും Read More »

സി.എന്‍.അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം

വരടിയം സെന്ററില്‍ വെച്ച് ഡി.സി.സി സെക്രട്ടറി എം.എ.രാമകൃഷ്ണനെ മര്‍ദിച്ച മണ്ഡലം പ്രസിഡണ്ട് പി.വി.ബിജുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജോസ് വള്ളൂരിന് പരാതി നല്‍കിയതായും ലിന്റോ അറിയിച്ചു തൃശുര്‍: വരടിയം സെന്ററില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പതിവ് പോലെ സി.എന്‍.ബാലകൃഷ്ണന്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ അടാട്ട് ബ്ലോക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം പത്രസമ്മേളനത്തില്‍ അറിയിച്ചു. തനിക്ക് ഒരു വിശദീകരണ നോട്ടീസ് പോലും നല്‍കാതെയാണ് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂര്‍ തന്നെ …

സി.എന്‍.അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ സസ്‌പെന്‍ഡ് ചെയ്തതായി ലിന്റോ വരടിയം Read More »

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു; കേന്ദ്ര സർക്കാരിന് ആശ്വാസം

കൊച്ചി: ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികൾ സുപ്രിംകോടതി തള്ളി. ജമ്മു കശ്മീരിന് പ്രത്യേകാധികാരമില്ല കശ്മീർ ഇന്ത്യയുടെ ഭാഗം ‘ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ജമ്മു കശ്മീരിൽ 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം. ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു. 2019ലാണ് …

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു; കേന്ദ്ര സർക്കാരിന് ആശ്വാസം Read More »

കാനം രാജേന്ദ്രന് വിട; കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു

കൊച്ചി: സി.പി.ഐയുടെ അമരക്കാരന്‍ കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ  ജനനം. എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും …

കാനം രാജേന്ദ്രന് വിട; കടുത്ത ഹൃദ്രോഗം കാനത്തിന്റെ  ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു Read More »

സമരമുഖത്തെ ശക്തനായ യൂത്ത് കോൺഗ്രസ് പോരാളി കെ.എസ് അരുൺ പടിയിറങ്ങി

ഇടുക്കി: കെ.എസ്. അരുൺ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. അരുൺ പ്രസിഡന്റ് സ്ഥാനം വഹിച്ച ഒരു വർഷക്കാലം നിരവധി സമരങ്ങളാണ് ജില്ലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയത്. ഒരു വർഷം മുൻപ് മുകേഷ് മോഹൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വച്ചതോടെയാണ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിയിരുന്ന കെ.എസ്. അരുൺ ഇടുക്കി യുടെ അമരക്കാരനായത്. കാർഷിക മേഖലയുടെ പ്രശ്നങ്ങൾ അടക്കം ജനജീവിതം ദുസഹമാക്കുന്ന ഘട്ടങ്ങളിലെല്ലാം ഇദ്ദേഹം സമര മുഖത്ത് യുവാക്കളെ …

സമരമുഖത്തെ ശക്തനായ യൂത്ത് കോൺഗ്രസ് പോരാളി കെ.എസ് അരുൺ പടിയിറങ്ങി Read More »

ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല

മൂന്നിടത്ത് ബി.ജെ.പി, തെലങ്കാനയില്‍ മാത്രം കോണ്‍ഗ്രസ് മുന്നില്‍ മോദി പ്രഭാവത്തില്‍ തിളക്കമറ്റ് ത്രിവര്‍ണം സെമിയിൽ ബിജെപിക്ക് ഉജ്ജ്വലജയം; ഹിന്ദി ഹൃദയ ഭൂമിയിൽ കരുത്ത് തെളിയിച്ചു തെലങ്കാനയിൽ കോൺഗ്രസിന് അട്ടിമറി ജയം ജാതി സെൻസസ് പ്രചാരണം കോൺഗ്രസിന് ഉത്തരേന്ത്യയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചു …. കൊച്ചി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഹിന്ദി മേഖലയില്‍ ബി.ജെ.പിയുടെ തേരോട്ടം. മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും, രാജസ്ഥാനിലും കോണ്‍ഗ്രസിന് വന്‍തിരിച്ചടി. . മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി വന്‍ …

ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല Read More »

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

തൃശൂർ: കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്. കെ.എസ്.യു ബഹു.ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ …

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു Read More »

കണ്ണൂർ വി.സിയെ സുപ്രീം കോടതി പുറത്താക്കി; കേരള സർക്കാരിന് കനത്ത പ്രഹരം

കൊച്ചി: കണ്ണൂർ സർവ്വകലാശാല വി.സി.ഗോപിനാഥ് രവീന്ദ്രന് 60 വയസ്സ് പ്രായം കഴിഞ്ഞു എന്നുള്ളത് മാനദണ്ഡമല്ല എന്ന് സുപ്രീംകോടതി എന്നാൽ ഗവർണർ സമ്മർദ്ദത്തിന് വഴങ്ങി എന്ന് അദ്ദേഹം തന്നെ പറയുന്നത് നിയമനം സുതാര്യമല്ല എന്ന് വ്യക്തമാക്കുന്നു എന്ന് കോടതി വിധി പ്രസ്താവത്തിൽ പറയുന്നു ഗവർണറെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കിയതിന് സർക്കാരിന് രൂക്ഷ വിമർശനം നിയമനത്തിൽ ബാഹ്യമായ ഇടപെടലും രാഷ്ട്രീയ സമ്മർദ്ദവും എന്ന് സുപ്രീംകോടതി കേരള സർക്കാർ അനാവശ്യമായി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ഇടപെട്ടു എന്ന് സുപ്രീം കോടതി വി.സി. പുനർനിയമനം …

കണ്ണൂർ വി.സിയെ സുപ്രീം കോടതി പുറത്താക്കി; കേരള സർക്കാരിന് കനത്ത പ്രഹരം Read More »

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

കൊച്ചി: ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.   ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. …

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു Read More »

അബിഗേലിനെ കണ്ടെത്തി; കുട്ടി സുരക്ഷിത. കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ…

കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച പോയത് ഇളം മഞ്ഞ ചുരിദാറിട്ട സ്ത്രീ . വെള്ള ഷോൾ തട്ടമായി ധരിച്ചിരുന്നു. അവർ മാസ്ക്ക് വച്ചിരുന്നതായും ദൃക്സാക്ഷികൾ കുട്ടിയെ ഉപേക്ഷിച്ചത് മാസ്ക് അണിയിച്ച ശേഷം അഭിഗേൽ സാറയെ കൊല്ലം എ.ആർ ക്യാമ്പിലെത്തിച്ചു ക്ഷീണിതയെങ്കിലും കുട്ടി സുരക്ഷിത ആശ്രാമം മൈതാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അബിഗേലിനെ തിരിച്ചറിഞ്ഞ നാട്ടുകാർ കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയശേഷം പോലീസിനെ അറിയിച്ചു കുട്ടിയെ എ.ആർ ക്യാമ്പിൽ …

അബിഗേലിനെ കണ്ടെത്തി; കുട്ടി സുരക്ഷിത. കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ… Read More »

ആറുവയസ്സുകാരി അബിഗേല്‍ സാറയ്ക്കായിനാടാകെ തിരഞ്ഞ് പോലീസും, നാട്ടുകാരും

തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജം ഏഴരയ്ക്ക് കൊല്ലം പാരിപ്പള്ളിയിൽ കട നടത്തുന്ന സ്ത്രീയുടെ ഫോണിൽ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു പാരിപ്പള്ളിയിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെതെന്ന് സംശയിക്കുന്ന 50 വയസ്സ് തോന്നിക്കുന്ന പുരുഷനും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയും എത്തിയത് ഓട്ടോറിക്ഷയിൽ കടയിൽ നിന്ന് വാങ്ങിയത് ബിസ്കറ്റും റസ്ക്കും അമ്മയുടെ നമ്പർ സംഘത്തിന് ലഭിച്ചത് കുട്ടിയിൽ നിന്ന് എന്ന് സംശയിക്കുന്നു കൊല്ലം:  ഓയൂരില്‍ ആറുവയസ്സുകാരിയെ പട്ടാപ്പകല്‍ നാലംഗ …

ആറുവയസ്സുകാരി അബിഗേല്‍ സാറയ്ക്കായിനാടാകെ തിരഞ്ഞ് പോലീസും, നാട്ടുകാരും Read More »

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം

സംഘാടകർക്കും പോലീസിനും സംഭവിച്ചത് വൻ വീഴ്ച്ച സംഗീത പരിപാടി തുടങ്ങുന്നതിനു മുൻപ് പെയ്ത ചാറ്റൽ മഴയിൽ നൂറുകണക്കിനാളുകൾ ആംഫി തീയേറ്ററിന്റെ ഇടുങ്ങിയ കവാടത്തിലെ താഴേക്കുള്ള ചവിട്ടുപടിയിൽ തിങ്ങിനിറഞ്ഞത് നാലു ജീവനുകൾ പൊലിഞ്ഞ അപകടത്തിലേക്ക് വഴിവച്ചു തിക്കിലും തിരക്കിലും പെട്ട് ആദ്യം കുഴഞ്ഞു വീണത് 12 പേർ കൊച്ചി:  കുസാറ്റില്‍ (ശാസ്ത്രസാങ്കേതിക സര്‍വകലാശാല) ടെക്ഫെസ്റ്റിനിടയിലുണ്ടായ തിക്കിലും,തിരക്കിലും നാല് പേര്‍ മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുല്‍ …

കുസാറ്റ് ടെക്ഫെസ്റ്റിനിടെ തിക്കുംതിരക്കും, നാല് പേര്‍ക്ക് ദാരുണാന്ത്യം Read More »

ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങി; കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക്…

കൊച്ചി: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്്ജായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.10നായിരുന്നു  അന്ത്യം.ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിത എന്ന നിലയില്‍ ഫാത്തിമ ബീവി ചരിത്രത്തില്‍ ഇടം നേടി. തമിഴ്‌നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1989 ഏപ്രില്‍ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. …

ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങി; കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക്… Read More »

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സി.പി.ഐ നേതാവും, ബാങ്ക് മുന്‍ പ്രസിഡണ്ടുമായ  എന്‍. ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെയാണ് ഇ.ഡി ചോദ്യം ചെയ്തത്. മൂന്നാം തവണയായുള്ള ഇ.ഡി ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗന്റെ അറസ്റ്റ്. ഇവരുടെ മൊഴികള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നാണ് …

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ സി.പി.ഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍ Read More »

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി പി.ആര്‍.അരവിന്ദാക്ഷന്റെ മൊഴി

പ്രതി സതീഷിന് ഇ.പി.ജയരാജനുമായി അടുത്ത ബന്ധം, മൊയ്തീനും, പി.കെ.ബിജുവും പണം കൈപ്പറ്റി കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പി.ആര്‍ അരവിന്ദാക്ഷന്റെ മൊഴി. കുന്നംകുളം എം.എല്‍.എ എ.സി.മൊയ്തീനും, മുന്‍ എം.പി.പി.കെ.ബിജുവും സതീഷില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്‍ മൊഴി നല്‍കി. ബിജു അഞ്ച് ലക്ഷവും, മൊയ്തീന്‍ 2 ലക്ഷവും വാങ്ങി. 2021 കണ്ണൂരില്‍ വെച്ചും, 2016-ല്‍ തിരുവനന്തപുരത്ത് വെച്ചും സതീഷ്‌കുമാര്‍ ഇ.പി.ജയരാജനെ കണ്ടുവെന്നും വടക്കാഞ്ചേരി മുനിസിപ്പല്‍ അംഗം കൂടിയായ അരവിന്ദാക്ഷന്‍ മൊഴി നല്‍കി. …

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി പി.ആര്‍.അരവിന്ദാക്ഷന്റെ മൊഴി Read More »

ഫൈനലിൽ ഓസ്ട്രേലിയൻ തന്ത്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നിഷ്പ്രഭമായി; തോൽവിയറിയാതെ 10 ജയങ്ങൾ ഒടുവിൽ ….

ഉച്ചസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പിച്ചിലെ വേഗതക്കുറവ് തിരിച്ചടിയായി പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്നതിൽ ഓസ്ട്രേലിയ കാണിച്ച കൃത്യത അവർക്ക് വിജയം സമ്മാനിച്ചു ടോസ് നിർണായകമല്ല എന്നായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ മത്സരത്തിനു മുൻപുള്ള നിലപാട് ആദ്യ അഞ്ച് ഓവുറുകളിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റിങ് പിച്ചിന്റെ സ്വഭാവം വിലയിരുത്താതെ കളിച്ചത് വിനയായി. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി ഫീൽഡ് ചെയ്ത സമയം കൃത്യമായി സ്ലിപ്പ് …

ഫൈനലിൽ ഓസ്ട്രേലിയൻ തന്ത്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നിഷ്പ്രഭമായി; തോൽവിയറിയാതെ 10 ജയങ്ങൾ ഒടുവിൽ …. Read More »

സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മണലൂരിന്റെ നിരഞ്ജന

തൃശൂർ: നാദാപുരത്ത് നടന്ന കേരളാ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മണലൂരിൻ്റെ അഭിമാന താരം നിരഞ്ജന കെ.എസ്. മണലൂർ സേവാഭാരതി ജോ. സെക്രട്ടറി ശാന്തകുമാറിന്റെയും വിദ്യാഭ്യാസ കൺവീനർ ധനലക്ഷ്മി ശാന്തകുമാരിന്റെയും മകളാണ് നിരഞ്ജന.

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം;പിഞ്ചുകുഞ്ഞിനോട് ചെയ്ത കൊടുംക്രൂരതയ്ക്ക് ശിശുദിനത്തില്‍ ന്യായവിധി അസ്ഫാകിന് തൂക്കുകയര്‍ കൊച്ചി: അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയ്ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 13 വകുപ്പുകളില്‍ അസ്ഫാക് ആലം കുറ്റക്കാരനെന്ന്  എറണാകുളം പോക്‌സോ കോടതി കണ്ടെത്തിയിരുന്നു.50 ഓളം സിസി ടിവി ദൃശ്യങ്ങളും …

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ; പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി Read More »