ചാൻസലർ സ്ഥാനം പിണറായിക്ക് എറ്റെടുക്കാം: ഗവർണർ
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെ നിയമിക്കുന്നത് സംബന്ധിച്ച് ഒരൊറ്റ അപേക്ഷകന്റെ പേരുമാത്രം ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത കടുത്ത അഭിപ്രായ വ്യത്യാസം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. രാഷ്ട്രീയമായി മാത്രം യൂണിവേഴ്‌സിറ്റികളിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനം ഓര്‍ഡിനന്‍സ് ഇറക്കി മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കാം എന്നും ഓര്‍ഡിനന്‍സ് ഉത്തരവ് തന്റെ പക്കല്‍ …