പൃഥ്വി ഷായും ഇശാൻ കിഷനും ശിഖർ ധവാനും തകർത്താടി; മുപ്പത്തിയേഴാം ഓവറിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
by നിധിൻ തൃത്താണി കൊളംബോ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസ് നേടിയിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അനായാസമായി ശ്രീലങ്കൻ സ്കോർ മറികടന്നു. 24 പന്തുകളിൽ നിന്നും 43 റൺസ് അടിച്ചെടുത്ത ഇന്ത്യൻ …