ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ …..
കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിയോഗിച്ചതിന് പുറമേ ഹരിതയുടെ സ്ഥാപക അധ്യക്ഷയും നിലവിലെ അഖിലേന്ത്യ എം.എസ്.എഫ്. ഉപാധ്യക്ഷയുമായ ഫാത്തിമ തഹ്ലിയക്കെതിരെയും അച്ചടക്കത്തിന്റെ വാളോങ്ങി ലീഗ് നേതൃത്വം. എം.എസ്.എഫ്. കേരള അധ്യക്ഷൻ പി.കെ. നവാസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ഹരിതയുടെ 10 ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. പരാതി നൽകിയ ഹരിത ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഭാഗമായ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ ലീഗ് പ്രഖ്യാപിച്ചതിനെതിരെയും …



















