കുറുമാല്‍കുന്ന് (തൃശൂര്‍): ഉയരം കുറഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കായ്ക്കുന്ന വർഗ്ഗീസ് തരകന്റെ വേലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ആയുർ ജാക്ക് ഫാം കാണാൻ കൃഷി മന്ത്രി പി പ്രസാദ് എത്തി. തരകൻ അവലംബിക്കുന്ന ജലസംരക്ഷണ രീതികളും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വർഷത്തിൽ എല്ലാ സമയവും കായ്ക്കുന്ന ആയുർ ജാക്ക് എന്ന് പേരിട്ട ബഡ്ഡിങിലൂടെ ലൂടെ വികസിപ്പിച്ചെടുത്ത പ്ലാവും ഏറെ ശ്രദ്ധനേടിയിരുന്നു.
സന്ദർശനവേളയിൽ വെളുത്ത ഇലയുള്ള പ്ലാവാണ് മന്ത്രിക്ക് എറ്റവും ആകർഷണീയമായി തോന്നിയത്. 56 ഇനം പ്ലാവിൻ തൈകൾ തരകന്റെ ഫാമിലുണ്ട്.ജൈവകര്‍ഷകനും ക്ഷോണിമിത്ര അവാര്‍ഡു ജേതാവുമായ വര്‍ഗീസ് തരകന്റെ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ഫാമിലെ വൈവിധ്യമേറിയ പ്ലാവിന്‍തൈകൾ കർഷകൻ കൂടിയായ കൃഷിമന്ത്രിയെ അതിശയിപ്പിച്ചു.’ഞാന്‍ ഇതുവരേയും കണ്ടിട്ടില്ലാത്ത നിരവധി ഇനം പ്ലാവുകള്‍ ആയുര്‍ ജാക്ക് ഫാമിലുണ്ട്. വെളുത്ത ഇലകളുള്ള പ്ലാവുകള്‍ ആദ്യമായാണു കാണുന്നത്. ഏതു കാലത്തും വിളയുന്നതുമായ പ്ലാവുകള്‍ കൗതുകമുണര്‍ത്തുന്നതാണ്,’ മന്ത്രി പറഞ്ഞു.
മണ്ണിനെ നന്നായി പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുന്നില്‍ വീഴുന്ന ഒരു തുള്ളി വെള്ളംപോലും പാഴായിപോകാതെ ഭൂമിക്കടയിലേക്കു വിടുന്ന വിദ്യ മാതൃകയാണ്. മഴവെള്ളം ഭൂമിക്കടിയിലേക്കു കടത്തിവിടുക, രാസവളം ഉപയോഗിക്കാതെ ജൈവവളം ഉപയോഗിക്കുക. വര്‍ഗീസ് തരകന്റെ ഈ ഉദ്യമം വളരെ ശ്‌ളാഘനീയമാണ്.
ഒട്ടുമേ വിഷമോ മായമോ ഇല്ലാത്ത വിശിഷ്ട പഴമാണു ചക്കപ്പഴം. ഹൃദയത്തെ സുരക്ഷിതമായി പൊതിഞ്ഞുവച്ചിരിക്കുന്നതുപോലെയാണ് ചക്കപ്പഴം.ഇത്തരമൊരു പ്ലാവിന്‍ തോട്ടം പരിപാലിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന കൃഷിവകുപ്പിനു വേണ്ടി വര്‍ഗീസ് തരകനെ അഭിനന്ദിക്കുകയാണ്. കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍, മെമ്പര്‍ ജലീല്‍ ആദൂര്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.പി. ശോഭ, കൃഷിവകുപ്പു ഡയറക്ടര്‍ ടി.വി. സുഭാഷ്, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷോബി, പഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം എത്തിയിരുന്നു.
Photo: newsskerala