Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ  പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ  പരാതി.

തൃശൂര്‍:    പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയില്‍ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. വഞ്ചനാ കുറ്റത്തിന് ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

തിരുവില്വാമല സ്വദേശി റിയാസാണ് പരാതിക്കാരന്‍. 3.14 കോടി രൂപ തന്റെ  പക്കല്‍ നിന്നും വാങ്ങിയെന്നാണ് റിയാസിന്റെ  പരാതി. 2018ല്‍ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനാണ് ഇവര്‍ തന്റെ  പക്കല്‍ നിന്നും പണം വാങ്ങിയതെന്ന് റിയാസ് പരാതിയില്‍ ആരോപിക്കുന്നു.

ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017-ല്‍ വിവിധ ഘട്ടങ്ങളിലായാണു പണം നല്‍കിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

തട്ടിപ്പ് ആരോപണത്തിനെതിരെ നടന്‍ ബാബുരാജ്

കൂദാശ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്കും ഭാര്യ വാണി വിശ്വനാഥിനും ഉയര്‍ന്ന ആരോപണത്തിനെതിരെ ന്യായീകരണവുമായി  നടന്‍ ബാബുരാജ്. കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ  ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോള്‍ കൊടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും അതിനെതിരെ താന്‍ കോടതിയെ സമീപിക്കുമെന്നും ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമാനിര്‍മാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ താരദമ്പതിമാര്‍ക്കെതിരെ ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. തൃശൂര്‍ തിരുവില്വാമല കാട്ടുകുളംസ്വദേശി റിയാസിന്റെ  പരാതിയിലാണ് നടപടി. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നും 2017 മുതല്‍ പരിചയക്കാരായ ഇവര്‍ക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.

ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ ഒ.എം.ആര്‍ പ്രൊഡക്ഷന്‍സ്  2017-ല്‍ പുറത്തിറക്കിയ ‘കൂദാശ’ സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ  റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചെലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി ആണ് ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചെലവുകള്‍ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പൊലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍  വി.ബി ക്രിയേഷന്‍സ് എന്ന എന്റെ  നിര്‍മാണ കമ്പനി ഫ്‌ളക്‌സ് ബോര്‍ഡ് വെയ്്്്ക്കാന്‍ 18 ലക്ഷത്തോളം ചലവാക്കുകയും ചെയ്തു.

സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ എസ്.പി ഓഫീസില്‍ പരാതി നല്‍കി, എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനില്‍ വന്നില്ല. സത്യം ഇതായിരിക്കെ അവര്‍ മറ്റു ചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ  ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ളക്കേസാണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം… ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ‘നിലപാടുകളില്‍ ‘ഞാന്‍ ഉറച്ചു നില്‍ക്കും.

Leave a Comment

Your email address will not be published. Required fields are marked *