തൃശ്ശൂര്‍ : അതിരൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ പുതിയനിയമം പകര്‍ത്തിയെഴുതിയ മാതൃവേദി അമ്മമാരുടെ സംഗമം തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ പള്ളിയില്‍ സംഘടിപ്പിച്ചു. തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബൈബിള്‍ പകര്‍ത്തിയെഴുതിയവരുടെ സംഗമം ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് ബൈബിള്‍ പുതിയ നിയമം പകര്‍ത്തിയെഴുതിയ 1200 ല്‍ പരം അമ്മമാര്‍ ഒരുമിച്ച് ബൈബിള്‍ പ്രകാശനം ചെയ്തു. കൂടാതെ 3 മിനിറ്റ് കൊണ്ട് പുതിയനിയമം വായിച്ച് തീര്‍ക്കുന്ന ശുശ്രൂഷയ്ക്ക് മാര്‍ ബോസ്‌കോ പുത്തൂര്‍ പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് ആദ്യത്തെ 5 വാചകം വായിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഈ മെഗാ ബൈബിള്‍ പുതിയനിയമ പ്രകാശനത്തിന് ബസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് തൃശ്ശൂര്‍ അതിരൂപത മാതൃവേദി കരസ്ഥമാക്കി. മെഗാ മാര്‍ഗ്ഗംകളിക്കും, മെഗാ റമ്പാന്‍ പാട്ടിനും, മെഗാ കോല്‍ക്കളിക്കും, മെഗാ പുത്തന്‍പാന നൃത്ത സംഗീത ആവിഷ്‌ക്കാരത്തിനും ശേഷം ബൈബിള്‍ പുതിയനിയമം പകര്‍ത്തിയെഴുതിയ അമ്മമാരുടെ 1207 ബൈബിളുകള്‍ ഒരുമിച്ച് പ്രകാശനം ചെയ്തതിന് തൃശ്ശൂര്‍ അതിരൂപത മാതൃവേദി ബസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. അഞ്ചാം പ്രാവശ്യമാണ് തൃശ്ശൂര്‍ അതിരൂപത മാതൃവേദി ബസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്.
ബൈബിള്‍ പകര്‍ത്തി എഴുതിയ മാതൃവേദി അമ്മമാരുടെ സംഗമത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ്
