Newsskerala

ജനങ്ങളുടെ ദര്‍ശനം തടസ്സപ്പെടുത്തി, മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ പരാതിയുമായി ബിജെപി

തൃശൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം ജനങ്ങളുടെ ദര്‍ശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയില്‍ ഹൈബി ഈഡന്‍ എംപി വീഡിയോ ചിത്രീകരിച്ചു.മുഖ്യമന്ത്രിയ്ക്കും അനുയായികള്‍ക്കുമായി വി ഐ പി ദര്‍ശനം അനുവദിച്ചത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നത്. രാത്രി 11 മണി മുതല്‍ ദര്‍ശനത്തിനായി കാത്തുനിന്ന ഭക്തര്‍ മുഖ്യമന്ത്രിയുടെ ദര്‍ശനത്തെ തുടര്‍ന്ന് ദര്‍ശനം ലഭിക്കാതെ മടങ്ങിയിരുന്നു.

റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരുവായൂരില്‍ എത്തിയത് .

Leave a Comment

Your email address will not be published. Required fields are marked *