ഗുരുവായൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തി. രാവിലെ 6. 40 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
താലിക്കെട്ട് കഴിഞ്ഞെങ്കിലും വധൂവരന്‍മാരെ ആശീര്‍വദിച്ചും ഫോട്ടോ എടുത്തും അവര്‍ക്കൊപ്പം പത്തു മിനിറ്റ് ചെലവഴിച്ചു. 6:50 ന് ക്ഷേത്രത്തിലേക്ക് കടന്നു.
കിഴക്ക ഗോപുരകവാടത്തിലെത്തി നീല വരയുള്ള ഷര്‍ട്ടൂരി , കസവു വേഷ്ടിയണിഞ്ഞു. ക്ഷേത്രത്തില്‍ ശീവേലി സമയമായിരുന്നു. സോപാനത്തിനു മുന്‍പില്‍ വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം വാങ്ങി. ദര്‍ശനത്തിനു ശേഷം വെണ്ണയും തീര്‍ഥവും കൊണ്ട് തുലാഭാരവും നടത്തി. 7:35 ന് പുറത്തുകടന്നു .കിഴക്കേ നടയിലെ ഗണപതിയ്ക്ക് നാളികേരമുടച്ചു പ്രാര്‍ഥിച്ചു. ശ്രീവത്സത്തില്‍ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ,ദേവസ്വം ചെയര്‍മാന്‍ വി.കെ. ഗോപിനാഥന്‍, അഡ്മിനിസ്ട്രറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കെ. കരുണാകരനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശന്‍.














