Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നാളെ തൃശൂരില്‍

തൃശൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നാളെ തൃശൂരില്‍. ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള നിതിന്‍ നബീന്റെ ആദ്യ കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ആസന്നമായ  നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എത്തുന്ന അദ്ദേഹം വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയിലും തൃശൂരിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

നാളെ രാവിലെ 7.45-ന് കാലടിയിലെ ശ്രീ ശൃംഗേരി ശങ്കര മഠത്തിലും ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. തുടര്‍ന്ന് തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ഒല്ലൂക്കരയിലെ സോണല്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം ചുമരെഴുത്ത് നടത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചും ‘വികസിത കേരള’ത്തെക്കുറിച്ചും തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ബൗദ്ധിക സംഗമത്തില്‍ അദ്ദേഹം സംസാരിക്കും.

സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി അദ്ദേഹം വ്യക്തിഗത കൂടിക്കാഴ്ചകള്‍ നടത്തും. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ ശക്തി കേന്ദ്ര ഇന്‍ചാര്‍ജുമാരെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം മടങ്ങും.

ഇന്ന് ഉച്ചയ്ക്ക് 1.45-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഉജ്ജ്വല സ്വീകരണം നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *