Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂർ കോർപ്പറേഷൻ്റെ ജനദ്രോഹബഡ്ജറ്റിനെതിരെ ബഡ്ജറ്റ് കത്തിച്ച് BJP പ്രതിഷേധം

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഇന്നവതരിപ്പിച്ച ബഡ്ജറ്റിൽ യാതൊരു വികസന പദ്ധതിയും ഇല്ലാത്ത , തീർത്തും കേന്ദ്രസർക്കാർ ഫണ്ടിനെ ആശ്രയിച്ചു മാത്രം ഉണ്ടാക്കിയ ബഡ്ജറ്റാണെന്ന് BJP തൃശ്ശൂർ കോർപ്പറേഷൻ കമ്മിറ്റി . അതുകൊണ്ട് തന്നെ ഇത് ഇടതുപക്ഷ കോർപ്പറേഷൻ ഭരണസമിതി തൃശ്ശൂർ ജനതയ്ക്ക് നൽകിയ ജനദ്രോഹ ബഡ്ജറ്റ് ആണെന്നും ഇതിനെതിരെയാണ് ശക്തമായപ്രക്ഷോഭം സംഘടിപ്പിച്ചതെന്നും BJP തൃശ്ശൂർ West മണ്ഡലം അധ്യക്ഷൻ രഘുനാഥ്.സി. മേനോൻ ആരോപിച്ചു. ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് തെക്കേ ഗോപുര നടയിൽ നിന്നും കോർപ്പറേഷനിലേയ്ക്ക് BJP തൃശ്ശൂർ കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് . മാർച്ച് BJP പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി Adv രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു.


Leave a Comment

Your email address will not be published. Required fields are marked *