തൃശൂര്‍: മികച്ച സംഘടനാ പ്രവര്‍ത്തനത്തിന് തൃശൂര്‍ ബി.ജെ.പി ജില്ലാ ഘടകത്തിന് സമ്മാനമായി കിട്ടിയത് 12 ലക്ഷം വിലമതിക്കുന്ന മഹിന്ദ്രാ ബൊലേറോ കാര്‍. കെ.എല്‍.ഒ 8 ബി.വൈ 4568 നമ്പറിലുള്ള മഹീന്ദ്രയുടെ പുതിയ മോഡല്‍ ബൊലേറോ നിയോ കാര്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു.
ബൂത്ത് സമ്മേളനവും, സമര്‍പ്പണ നിധിയും വന്‍വിജയമാക്കിയതിനാണ് സംസ്ഥന ഘടകം വകയായി തൃശൂര്‍ കമ്മിറ്റിക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കിയത്. മികച്ച രീതിയിൽ പാർട്ടി ഫണ്ട് സമാഹരിച്ചതും എസ്.യു.വി. ലഭിക്കുന്നതിന് ഹേതുവായി.തൃശൂര്‍ ജില്ലയ്ക്ക് പുറമെ തിരുവനന്തപുരം ജില്ലയ്ക്കും ബൊലേറോ കാര്‍ സമ്മാനമായി നല്‍കി.