Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അഴീക്കോടിന്റെ സ്മാരകത്തിനോട് എന്തിന് ഈ അവഗണന?

അഴീക്കോട് വിചാര വേദി പ്രവർത്തകരും മറ്റ് സാംസ്കാരിക പ്രവർത്തകരും തൃശ്ശൂർ സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി

തൃശൂർ: ജീവിച്ചിരിക്കുമ്പോൾ  അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും അദ്ദേഹത്തെ ഭയക്കുന്നതായി പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. അഴീക്കോട് സ്മാരകത്തോടുള്ള കേരള സാഹിത്യ അക്കാദമിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് വിചാര വേദിയും തൃശ്ശൂരിന്റെ സാംസ്ക്കാരലോചനവും ചേർന്ന് സാഹിത്യ അക്കാദമിക്കു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . 

അഴീക്കോട് സ്മാരക വസതി നിർമ്മാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി നേരിട്ടിടപ്പെട്ട് പണി ഉടൻ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുക്കുക,  സ്മാരകത്തിൻ്റെ മാസ്റ്റർ പ്ലാൻ പരസ്യപ്പെടുത്തുക, സാഹിത്യ അക്കാദമി മെയിൻഹാളിന് അഴീക്കോടിന്റെ പേര് നൽകുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു. അഴീക്കോട് വിചാരവേദി ചെയർമാൻ കെ. രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

നടൻ നന്ദകിഷോർ, സജീഷ് കുട്ടനെല്ലൂർ, എ. സേതുമാധവൻ, എം. സി. തൈക്കാട്, കെ.സി.ശിവദാസ് , സുനിൽ കൈതവളപ്പിൽ, ഏപി രാമചന്ദ്രൻ , പി.എ. രാധാകൃഷ്ണൻ , വിജി പുതുരുത്തി, കെ.ഹരി കാറളം, പ്രമോദ് ചേർപ്പ്, ബിന്ദു മായന്നൂർ എൻ രാജഗോപാൽ  തുടങ്ങിയവർ സംസാരിച്ചു.

pic credit: NKphoto

Leave a Comment

Your email address will not be published. Required fields are marked *