തിരുവനന്തപുരം: വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ബോബിയെ ഇ.ഡി ചോദ്യം ചെയ്‌തെന്നറിയുന്നു.
തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിന്റെ ഫിജി കാര്‍ട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു.
ബോചെ തേയില വാങ്ങിയാല്‍ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവില്‍ വന്‍കള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ ലോട്ടറിയും രംഗത്ത് എത്തിയിരുന്നു. ബൊചെ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരം എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരളാ ലോട്ടറി ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.