Newsskerala

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ 4 പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍  മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ 4 പേര്‍ക്കെതിരെ നടന്നത്്  ക്രൂരമായ ലൈംഗീക അതിക്രമം. പ്രതികളായ ജീവനക്കാര്‍ക്കെതിരെ തൃക്കാക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുള്ള അസാം സ്വദേശിനി ക്രൂരതയ്ക്കിരയായി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരന്‍, ഡ്രൈവര്‍ ,ഗേറ്റ് കീപ്പര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവിടെ നിന്ന് ഒരു പെണ്‍കുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയ്ക്കുണ്ടായ അണുബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *