തൃശൂര്‍: ജിംഗിള്‍ ബെല്ലിന്റെ താളത്തില്‍ നൃത്തച്ചുവടുമായി നടന്നുനീങ്ങിയ ക്രിസ്മസ് പാപ്പാമാരും, മാലാഖമാരും, വര്‍ണാഭമായ നിശ്ചലദൃശ്യങ്ങളും അണിനിരന്ന ബോണ്‍ നത്താലെ ഘോഷയാത്ര ആയിരങ്ങള്‍ക്ക് ആനന്ദക്കാഴ്ചയായി. ചുവപ്പന്‍ വേഷമിട്ട പാപ്പാമാരുടെ മഹാസംഗത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. മുന്നൂറോളം യുവാക്കള്‍ ചേര്‍ന്നു പിടിക്കുന്ന, ചലിക്കുന്ന കൂറ്റന്‍ ക്രിസ്മസ് കൂട് ഇത്തവണ പുതുമയായി. സകേറ്റിംഗ്, വീല്‍ച്ചെയര്‍, ബൈക്ക് പാപ്പമാരും ഘോഷയാത്രയുടെ മുന്നില്‍ അണിനിരന്നു. മന്ത്രി കെ.രാജന്‍, പി.ബാലചന്ദ്രന്‍ എം.എല്‍.എ, ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയ നിരവധി പ്രമുഖര്‍ ഘോഷയാത്രയുടെ മുന്നിലുണ്ടായിരുന്നു.
WATCH VIDEO…. പാപ്പാമാരുടെ മഹാസംഗമത്തോടെ പൂരനഗരിയില്‍ ബോണ്‍ നത്താലെക്രിസ്മസാഘോഷത്തിന് പരിസമാപ്തി
