Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബി.എസ്.എൻ.എൽ വഴി ഇനി തൃശൂരിൽ ടി.വി. ചാനലുകളും

ഈ സംവിധാനത്തിൽ നിലവിലുള്ള വോയിസ് കോളിന് (Voice Call പുറമെ IPTV കൂടി ചേരുമ്പോൾ BSNL TRIPLE PLAY (VOICE, DATA, VIDEO ) ഉപഭോക്താക്കൾക്കായി ഒരുക്കുന്നു 

തൃശൂർ: ടെലിവിഷൻ ആസ്വാദന രംഗത്ത് വിപ്ലവാത്മക ചുവടുവെയ്പ്പുമായി ബി.എസ്.എൻ.എൽ IP TV സർവീസ്.  ബി.എസ്.എൻ.എൽ സഞ്ചാർ ഭവനിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജനറൽ മാനേജർ വി.സുരേന്ദ്രൻ, ITS, IP TV യുടെ സാങ്കേതികതയും ഗുണമേന്മയും വിവരിച്ചു കൊണ്ട് ഈ നൂതന സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തി . BSNL നോടൊപ്പം ഭൂമികയും, സിനിസോഫ്റ്റും ചേർന്നാണ് ഈ പുത്തൻ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത് ഭാരത് ഫൈബർ ഇന്റർനെറ്റ് (Bharat Fiber Internet ) എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ നിലവിലുള്ള വോയിസ് കോളിന് (Voice Call പുറമെ IPTV കൂടി ചേരുമ്പോൾ BSNL TRIPLE PLAY (VOICE, DATA, VIDEO ) ഉപഭോക്താക്കൾക്കായി ഒരുക്കുന്നു. Internet DATA ഉപയോഗിക്കാതെയും,Internet SPEED ൽ കുറവ് വരാതെയും Internet ഉപയോഗിക്കുന്ന സമയത്തു തന്നെ നമുക്ക് (IPTV യും VOICE സൗകര്യവും ഒരേസമയം ലഭ്യമാകുന്നു എന്നത് BSNL Bharat Fibre നു മാത്രം അവകാശപ്പെടാൻ പറ്റുന്ന പ്രത്യേകതയാണ്.

യഥാർത്ഥ ഡിജിറ്റൽ ദൃശ്യവിസ്മയവുമായി എത്തുന്ന ബിഎസ്എൻഎൽ IPTV ലഭിക്കുവാൻ സെറ്റ് ടോപ് ബോക്സിന്റെ ആവശ്യമേ ഇല്ല. ആൻഡ്രോയിഡ് ടി വി യിൽ നേരിട്ടും, മറ്റുള്ള ടിവികളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയിഡ് ബോക്സ് ആമസോൺ ഫയർ സ്റ്റിക്ക് ഇവയിലേതെങ്കിലും ഉപയോഗിച്ചും, ഈ ഡിജിറ്റൽ സംവിധാനം ചാനലുകളെന്നോ ലഭ്യമാക്കാവുന്നതാണ്. ഈ സംവിധാനത്തിൽ HD ചാനലുകളെന്നോ വ്യതാസമില്ലാതെ ആസ്വദിക്കാൻ പറ്റുന്നു. 153/- രൂപ മുതൽ ആരംഭിക്കുന്ന പാക്കേജിൽ 161 ഫ്രീ ചാനലുകളും, 270/-രൂപയുടെ HD പാക്കേജിൽ 201 ചാനലുകളും 400/- രൂപയുടെ HD പാക്കേജിൽ 223 ചാനലുകളും ലഭിക്കുന്നു നിലവിൽ തൃശൂർ ജില്ലയിലെ 42 ടെലിഫോൺ എക്സ്ചേഞ്ച് പരിധിയിൽ (തൃശൂർ ജില്ലയുടെ 50 % നു മുകളിൽ) BSNL നേരിട്ട് കൊടുത്തതോ, BSNL Exclusive Franchisee മുഖാന്തിരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബർ കണക്ഷനിലും ഈ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് “IPTV” എന്ന് 9400022440 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം അയക്കുക.


എന്താണ് BSNL IP TV ?

ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ എന്നതിന്റെ ചുരുക്ക രൂപമാണ് IPTV.

യഥാർത്ഥ ഡിജിറ്റൽ ടിവി അനുഭവം തരുന്ന പുതിയ സാങ്കേതിക വിദ്യയാണ് IPTV തികച്ചും ഇന്റർനെറ്റ് പ്രോട്ടോകോൾ അധിഷ്ഠിതമായ സാങ്കേതികവിദ്യവഴി ചാനലുകൾ ഡിജിറ്റലായി Content Provider ടെ ഭാഗത്തുനിന്നും കസ്റ്റമറുടെ വീട് വരെ എത്തുന്നു. BSNL ഫൈബർ ഇന്റർനെറ്റ് കണക്ഷനോടൊപ്പം ഒരു ആഡ് ഓൺ സർവീസായാണ് BSNL IP TV ലഭിക്കുന്നത്. BSNL IPTV ലഭിക്കുന്നതിന് സെറ്റ് ടോപ് ബോക്സിന്റെ ആവശ്യമേ ഇല്ല വീട്ടിൽ ഒരു ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടി വി ആൻഡ്രോയിഡ് ബോക്സ്, ആൻഡ്രോയിഡ് സ്റ്റിക്, ആമസോൺ ഫയർ ടി. വി സ്റ്റിക് ഇവയിൽ ഏതെങ്കിലും ലഭ്യമാണെങ്കിൽ HD ചാനലുകൾ ഉൾപ്പെടുന്ന BSNL IPTV ലഭിക്കുന്നതാണ് ഇപ്പോൾ ലഭ്യമാവുന്ന HD ചാനലുകൾ കാണുവാൻ പ്രത്യേകം ഉപകാരണമോ, സെറ്റ് ടോപ് ബോക്സോ വാങ്ങേണ്ടതില്ല

നമ്മൾ എല്ലാവരും ഇപ്പോൾ വീടുകളിൽ കണ്ടുകൊണ്ടിരിക്കുന്ന ടെലിവിഷൻ എന്നത് ഒരു പഴയകാല ടെക്നോളജി ആണ് പേരിൽ ഡിജിറ്റൽ എന്നു പറയുമെങ്കിലും തികച്ചും അനലോഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാണ് കേബിൾ ടി വി ചാനലുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ചാനലുകൾ കാണുന്നതിനുവേണ്ടി അതാതു കേബിൾ ഓപ്പറേറ്ററിൽ നിന്നും ലഭിക്കുന്ന സെറ്റ് ടോപ് ബോക്സ് ഉപയോഗിക്കേണ്ടിവരുന്നു .

ഇവിടെയാണ് BSNL IPTV യുടെ പ്രസക്തി, ചാനലുകൾ കാണുമ്പോൾ ഇന്റർനെറ്റ് ഉപയോഗം വരുന്നില്ല.

IPTV എന്ന സാങ്കേതിക വിദ്യ വഴി ചാനലുകൾ കാണുവാൻ സാധിക്കുന്നത് ആദ്യമായിട്ടല്ല എങ്കിലും ഇന്റർനെറ്റ് ഉപയോഗിക്കാതെ ടി.വി. കാണുവാൻ കഴിയുന്ന സാങ്കേതിക വിദ്യ ആദ്യമായി BSNL മാത്രമാണ് നടപ്പിലാക്കിയത് ഒരേ സമയം തന്നെ ടെലിവിഷനും ഇന്റർനെറ്റും ടെലിഫോണും തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന (BSNL Triple Play Service).

പ്രധാനമായും TV യുമായി കേബിൾ മുഖാന്തിരം യാതൊരു ബന്ധവും വരുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത ഉപഭോക്താവിന്റെ ഭവനത്തിലെ BSNL ഇന്റർനെറ്റ് മോഡത്തിൽ നിന്നുമുള്ള വൈഫൈ സിഗ്നലുകൾ ലഭിക്കുന്ന ഏതൊരു സ്ഥലത്ത് നമുക്ക് കാണാം .

– ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടി വി ആൻഡ്രോയിഡ് ബോക്സ് ആൻഡ്രോയിഡ് സ്റ്റിക് / ആമസോൺ ഫയർ ടിവി സ്റ്റിക് ഇവയിൽ ഏതെങ്കിലും ഉപകരണത്തിൽ BSNL IPTV  അപ്ലിക്കേഷൻ അനായാസം ഇൻസ്റ്റാൾ ചെയ്ത് ബാക്ക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *