Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Biz news

മൂന്ന് ദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,520 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനിടയാക്കി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8,940 രൂപയാണ്. ഒരു ഗ്രാം …

മൂന്ന് ദിവസത്തിനു ശേഷം സ്വര്‍ണവിലയില്‍ ഇടിവ് Read More »

സ്വർണ്ണവില 74,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിപ്പുതുടർന്ന് സ്വർണവില. സ്വർണ്ണവില ആദ്യമായി 74000 കടന്നു. ഒരു പവന് ഇന്ന് കൂടിയത് 2200 രൂപയാണ്. ഇതോടെ പവന് 74320 രൂപയായി.ഗ്രാമിന് 275 രൂപയും കൂടി 9290 രൂപയായി.

വിടവാങ്ങിയത് മാന്ത്രിക സ്പർശമുള്ള വ്യവസായി

കൊച്ചി: രാജ്യം കണ്ട പ്രമുഖ വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായിരുന്ന രത്തൻ ടാറ്റ, 86, അന്തരിച്ചു. ഇന്നലെ രാത്രിമുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ്  അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. കഴിഞ്ഞ ദിവസം …

വിടവാങ്ങിയത് മാന്ത്രിക സ്പർശമുള്ള വ്യവസായി Read More »

ഓണത്തെ വരവേല്‍ക്കാന്‍  കസവുടുത്ത്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്‌

കൊച്ചി: മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം. എയർലൈനിൻറെ ഏറ്റവും പുതിയ ബോയിംഗ്‌ 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്‌ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്ത വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ …

ഓണത്തെ വരവേല്‍ക്കാന്‍  കസവുടുത്ത്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്‌ Read More »

ഓട്ടോറിക്ഷയ്ക്കു ‘boCHE partner Franchise നൽകി

തൃശ്ശൂർ: തൃശൂർ ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാർഗം നടത്തുന്ന അഭിലാഷ്, അബ്ദുൽസലിം എന്നിവർക്ക് “boCHE partner’ എന്ന ബ്രാൻഡിൽ franchise സൗജന്യമായി നൽകി . ഓട്ടോറിക്ഷ ആണ് “boCHE partner ഫ്രാഞ്ചൈസി ആയി മാറുന്നത് തൃശ്ശൂർ ബോചെ ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ വെച്ച് നടന്ന ചടങ്ങിൽ, ബോചെ ടീ ‌സ്റ്റോക്ക് സൗജന്യമായി നൽകി ഓട്ടോ franchise യുടെ ഉദ്ഘാടനവും മാർക്കറ്റിംഗ് പ്രമോഷനും ബോചെ നിർവഹിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാർക്ക് യാത്ര ചെയ്യുന്ന സമയത്തും ബോചെ ടീ വാങ്ങിക്കാം. …

ഓട്ടോറിക്ഷയ്ക്കു ‘boCHE partner Franchise നൽകി Read More »

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം

ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിന് നല്ല സാമ്പത്തികശേഷിയുള്ള പൂർവവിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് ബജറ്റിൽ അഭ്യർത്ഥന ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചു; ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല കടമെടുപ്പിലൂടെ വിവാദമായ കിഫ്ബിയെ കുറിച്ച് അധികം പരാമർശങ്ങൾ ഇല്ല കൊച്ചി: സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ …

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം Read More »

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി റിപ്പബ്ലിക്കൻ പാർട്ടി

ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി എൻ. ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ). വി. യു.ജോസഫ് റെഫ-REFA (റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് )സംസ്ഥാന കൺവീനർ കൊച്ചി: ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് ( റെഫ ) എന്ന സംഘടന വിഭാഗത്തിന് ദേശീയ തലത്തിലും, കേരളത്തിലും …

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി റിപ്പബ്ലിക്കൻ പാർട്ടി Read More »

ഒന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഷോപ്പിംഗ് വിസ്മയം, തൃശൂരില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഉദ്ഘാടനം ഒക്ടോബർ 5ന്

തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവവുമായി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒക്ടോബര്‍ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30ന് പുഴയ്ക്കലില്‍ നെസ്റ്റോയുടെ സ്റ്റാന്റാലോണ്‍ ഷോറൂം വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി.ബഷീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിഷാദ്.പി.ജി, കുഞ്ഞഹമ്മദുള്ള, സനോജ്.സി.വി, സുഗിലാഷ്, റുവെയ്‌സ് ഖാന്‍, അലിനാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇവിടെ ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഷോപ്പിംഗ് വിസ്മയം ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍, ലോകോത്തര ബ്രാന്‍ഡുകളില്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ടോയ്‌സ്,ഡിപ്പാര്‍ട്ട്്‌മെന്റല്‍ സ്റ്റോര്‍, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍, …

ഒന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഷോപ്പിംഗ് വിസ്മയം, തൃശൂരില്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഉദ്ഘാടനം ഒക്ടോബർ 5ന് Read More »

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍

ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത് ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തൃശൂരിലെ സിദ്ധവൈദ്യാശ്രമം തൃശൂര്‍: ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത്  ഏഴരപതിറ്റാണ്ടിന്റെ മഹിതപാരമ്പര്യം പിന്തുടരുന്ന സിദ്ധവൈദ്യാശ്രമത്തിന്റെ  കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍. ഇരുപത് വര്‍ഷം മുന്‍പാണ് കര്‍ക്കിടകത്തില്‍  ഔഷധക്കഞ്ഞി വിതരണം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ സിദ്ധവൈദ്യാശ്രമത്തിന്റെ പാർട്ണറായ  ടി എ  അങ്കിതിന്റെയും,  ഡോക്ടർ സഞ്ജന അങ്കിതിന്റെയും നേതൃത്വത്തിൽ തയ്യാറാക്കുന്ന ഔഷക്കഞ്ഞി ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നു. ഞവരയരി, ആശാളി, ഉലുവ തുടങ്ങി 37 തരം ഔഷധക്കൂട്ടുകള്‍ ചേര്‍ന്നതാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട്. …

ആരോഗ്യപരിരക്ഷയ്ക്കായി സിദ്ധവൈദ്യാശ്രമത്തിന്റെ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയില്‍ Read More »

ജാവ യെസ്ഡിയുടെ കാര്‍ഗില്‍ വിജയ് ദിവസ് റൈഡിൻ്റെ മൂന്നാം പതിപ്പ് സമാപിച്ചു

കൊച്ചി: ഇന്ത്യന്‍ സായുധ സേനയുമായി സഹകരിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് റൈഡിൻ്റെ  മൂന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. കമ്പനിയുടെ ഫോര്‍എവര്‍ ഹീറോ ടാഗ്‌ലൈനിലുള്ള സംരംഭത്തിന് കീഴില്‍ സംഘടിപ്പിച്ച റൈഡ് ഈ വര്‍ഷം ഇന്ത്യന്‍ ആര്‍മിയുടെ നാഗാ റെജിമെന്റാണ് സംഘടിപ്പിച്ചത്. 24 വര്‍ഷം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച ധീരജവാന്‍മാരുടെ ദൃഢനിശ്ചയത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു റൈഡിന്റെ ലക്ഷ്യം. 1999ലെ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച നാഗാ സൈനികര്‍ക്കുള്ള ആദരവായി ഫസ്റ്റ് ബ്രീത്ത് ടു ലാസ്റ്റ് എന്നതായിരുന്നു റൈഡിൻ്റെ പ്രമേയം.2023 ജൂലൈ രണ്ടിന് നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കാര്‍ഗില്‍ വിജയ് ദിവസ് റൈഡ് 3,620 കിലോമീറ്റര്‍ ദൂരം പിന്നിട്ട്, ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ സമാപിച്ചു. ഇന്ത്യന്‍ സായുധ സേനയിലെ വെറ്ററന്‍സ്, ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവര്‍ റൈഡില്‍ പങ്കാളികളായി. രാഷ്ട്രത്തിനുവേണ്ടി വീറോടെ പൊരുതി വീരമൃത്യു വരിച്ച ധീരജവാന്‍മാരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ആദ്യ ബാച്ച് പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് 13 മോട്ടോര്‍സൈക്കിളുകള്‍ ലേലം ചെയ്ത് 1.49 കോടി രൂപയും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സമാഹരിച്ചു. ഈ തുക സായുധ സേനയുടെ പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്തു.

സോണി ഇന്ത്യ എസ്ആര്‍എസ്-എക്സ്വി800 പാര്‍ട്ടി സ്പീക്കര്‍ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ ഉച്ചത്തിലും വ്യക്തവുമായ ശബ്ദത്തോടെ പാര്‍ട്ടി ആസ്വദിക്കാന്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത എസ്ആര്‍എസ്-എക്സ്വി 800 സ്പീക്കര്‍  അവതരിപ്പിച്ചു.  പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക്, ശക്തമായ ബാസിലും, മുറി നിറയുന്ന വ്യക്തമായ ശബ്ദത്തിലും തങ്ങളുടെ പ്രിയപ്പെട്ട സിനിമ കാണാനും, ടിവി പരിപാടികള്‍ ആസ്വദിക്കാനും എസ്ആര്‍എസ്-എക്സ്വി800 സ്പീക്കര്‍ ഉപയോഗിക്കാം. ഓമ്നി ഡയറക്ഷണല്‍  പാര്‍ട്ടി  സൗണ്ട് എല്ലാ മൂലയിലും ശബ്ദമെത്തിക്കുമ്പോള്‍, സോണി എക്സ്-ബാലന്‍സ്ഡ് സ്പീക്കര്‍  യൂണിറ്റുകള്‍ കേള്‍വി അനുഭവത്തെ മികവുറ്റതാക്കും.25 മണിക്കൂര്‍ ബാറ്ററിലൈഫാണ് എസ്ആര്‍എസ്-എക്സ്വി 800 ലഭ്യമാക്കുന്നത്.  വെറും  10 മിനിറ്റ് ചാര്‍ജ് കൊണ്ട് 3 മണിക്കൂര്‍  പ്ലെയിങ് ടൈം ലഭിക്കും. രാത്രി മുഴുവന്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ടിവി ഓഡിയോ വിഷ്വല്‍ ഉള്ളടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് എസ്ആര്‍എസ്-എക്സ്വി800ന്‍റെ ടിവി സൗണ്ട് ബൂസ്റ്റര്‍ ഫങ്ഷന്‍.  പോര്‍ട്ടബിള്‍ ഡിസൈനാണ് പുതിയ  സ്പീക്കറിന്. സൗകര്യപ്രദമായ ഉപയോഗത്തിനായി ബില്‍റ്റ്-ഇന്‍ വീലുകളും ഹാന്‍ഡിലുമുണ്ട്. കരോക്കെ, ഗിറ്റാര്‍ ഇന്‍പുട്ട്, ഇന്‍റ്റൂറ്റിവ് ടച്ച് പാനല്‍, ഐപിഎക്സ്4 റേറ്റിങ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളുള്ള ഒരു പോര്‍ട്ടബിള്‍ പാര്‍ട്ടി പവര്‍ഹൗസ് കൂടിയാണിത്. എസ്ആര്‍എസ്-എക്സ്വി800 ഉപയോഗിച്ച് പാര്‍ട്ടി മൂഡനുസരിച്ചുള്ള റൂം ലൈറ്റിങ്  ക്രമീകരിക്കാനും  സാധിക്കും. സോണി മ്യൂസിക് സെന്‍റര്‍, ഫിസ്റ്റബിള്‍ ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് പ്ലേലിസ്റ്റുകള്‍ സൃഷ്ടിക്കാനും, വോയ്സ് ചേഞ്ചറിനൊപ്പം കരോക്കെ, എക്കോ, ഡിജെ കണ്ട്രോള്‍ എന്നിവ ശബ്ദ ഇഫക്റ്റുകള്‍ക്കായും ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദപരമായി പുനരുപയോഗം  ചെയ്ത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാണ് പുതിയ എസ്ആര്‍എസ്-എക്സ്വി800  രൂപകല്‍പന ചെയ്തിരിക്കുന്നത്. 2023 ജൂലൈ 14 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകളില്‍ (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റു ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയില്‍ എസ്ആര്‍എസ്-എക്സ്വി800 ലഭ്യമാകും. 49,990 രൂപയാണ് വില.

മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി  തിരഞ്ഞെടുക്കപ്പെട്ട് അമൃതാഞ്ജന്‍

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ 130 വര്‍ഷത്തെ പാരമ്പര്യമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറിന് ദി ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡിന്‍റെ 6ാം പതിപ്പില്‍ മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു.1,000 ബ്രാന്‍ഡുകളില്‍ നിന്നാണ് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിനെ  തിരഞ്ഞെടുത്തത്. ശാസ്ത്രീയമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച വേദന സംഹാരി ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ലഭ്യമാക്കുന്നു. തലയ്ക്കും ശരീരവേദനയ്ക്കും റോള്‍-ഓണ്‍ പോലുള്ള നൂതന രീതികള്‍ അവതരിപ്പിക്കുന്നതിലും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതികള്‍ ലഭ്യമാക്കുന്ന ഒരു ഹൈഡ്രോജല്‍ പെയിന്‍ പാച്ച് ആദ്യമായി അവതരിപ്പിക്കുന്നതും അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറാണ്.  ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും പരിസ്ഥിതിക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്ന ഡിക്ലോഫെനാക് പോലുള്ള രാസവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഉറച്ച നിലപാട് കമ്പനിക്കുള്ളത്. ജലദോഷം, ശ്വാസ തടസ്സം എന്നിവയ്ക്കുള്ള പരിഹാരത്തിനായി റിലീഫ് കോള്‍ഡ് റബ്, ഇന്‍ഹേലര്‍& കഫ് സിറപ്പ്, പഴവര്‍ഗങ്ങള്‍ ഉപയോഗിച്ച്  നിര്‍മ്മിക്കുന്ന റീഹൈഡ്രേഷന്‍ ഉല്‍പ്പന്നമായ ഇലക്ട്രോ+, ഫ്രൂട്ട്നിക്, കംഫി സ്നഗ് ഫിറ്റ് സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറിന്‍റെ  മറ്റ് ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നു.

ആകാശ മെനു പുതുക്കി എയർ ഇന്ത്യ എക്സ്പ്രസ് 

കൊച്ചി: പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്  വലിയ മാറ്റത്തിന്റെ പാതയിലാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള  വിഭവങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ വിമാനങ്ങളിൽ വിളമ്പിതുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലയിക്കാൻ തയ്യാറെടുക്കുന്ന എയർ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സർവ്വീസുകളിലും ഇതേ മെനു അനുസരിച്ചുളള വിഭവങ്ങളാണ്.   രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയ്യാറാക്കിയ രണ്ട് …

ആകാശ മെനു പുതുക്കി എയർ ഇന്ത്യ എക്സ്പ്രസ്  Read More »

ഹോണ്ട ഒബിഡി2 2023 ഷൈന്‍ 125 അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125 സിസി ബിഎസ്6 പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ഷൈന്‍ മോഡലിന്. എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയാണ് 2023 ഷൈന്‍ 125 എത്തുന്നത്. 162 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 1285 എംഎം നീളമുള്ള വീല്‍ബേസും  മികച്ച യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 651 എംഎം നീളമുള്ള സീറ്റാണ് പുതിയ മോഡലിലുള്ളത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഡിസി ഹെഡ്ലാംപ്, ഇന്‍റഗ്രേറ്റഡ് ഹെഡ്ലാംപ് ബീം, പാസിങ് സ്വിച്ച് എന്നിവയും വാഹനത്തിന് അത്യാധുനിക സൗകര്യം ഉറപ്പാക്കുന്നു.ക്രോം ഗാര്‍ണിഷോടുകൂടിയ ബോള്‍ഡ് ഫ്രണ്ട് വൈസര്‍, പ്രീമിയം ക്രോം സൈഡ് കവറുകള്‍, അഴകാര്‍ന്ന ഗ്രാഫിക്സ്, ആകര്‍ഷകമായ ക്രോം മഫ്ളര്‍ എന്നിവ പുതിയ മോഡലിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു. നൂതനമായ മീറ്റര്‍ ഡിസൈന്‍, സ്മാര്‍ട്ട് ടെയില്‍ ലാമ്പ്, ട്രെന്‍ഡി ബ്ലാക്ക് അലോയ്കള്‍ എന്നിവയും 2023 ഷൈന്‍ 125നെ വ്യത്യസ്തമാക്കുന്നു.10 വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്‍റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ 2023 ഷൈന്‍ 125 ലഭിക്കും. ഡ്രം വേരിയന്‍റിന് 79,800 രൂപയും, ഡിസ്ക് വേരിയന്‍റിന് 83,800 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

ഹിറ്റാച്ചിയുടെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്

കോഴിക്കോട്: ടാറ്റ ഹിറ്റാച്ചിയുടെ കോഴിക്കോട് ഡീലറായ പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു. വില്‍പ്പന, സേവനം, സ്പെയര്‍ പാര്‍ട്സ്, മെഷീന്‍ കെയര്‍ വര്‍ക്ക്ഷോപ്പ് എന്നീ സൗകര്യങ്ങളുള്ള ഇവിടം വില്‍പ്പന, സേവനം, ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള ഏകജാലക ഷോപ്പായിരിക്കും. ടാറ്റ ഹിറ്റാച്ചി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിങാണ് ഉദ്ഘാടനം ചെയ്തത്. ‘ഉപഭോക്താക്കളുടെ സാമീപ്യം വര്‍ധിപ്പിച്ച് മികച്ച ഇന്‍-ക്ലാസ് വില്‍പ്പനയും സേവന പിന്തുണയും നല്‍കാനുള്ള ടാറ്റ ഹിറ്റാച്ചിയുടെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഇത്. …

ഹിറ്റാച്ചിയുടെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട് Read More »

കൊച്ചി ടിവിഎസ് ഐക്യൂബ്  സ്കൂട്ടറുകളുടെ  വില പുതുക്കി നിശ്ചയിച്ചു

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം  രണ്ട്  സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍  വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ  വര്‍ധനവാണ്  ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത  ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും. 2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള   ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ്  കൊച്ചി ഓണ്‍-റോഡ് വില.ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക  വര്‍ഷത്തില്‍  സ്കൂട്ടറുകളുടെ  ശ്രേണിയില്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല്  രേഖപ്പെടുത്തിയെന്നും,  സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ  തെളിവാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു.

ഹോണ്ട ഒബിഡി2 മാനദണ്ഡ പ്രകാരമുള്ള 2023 യൂണികോണ്‍ അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 യൂണികോണ്‍ പുറത്തിറക്കി. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ബിഎസ് 6 160 സിസി പിജിഎം-എഫ്ഐ എഞ്ചിന്‍ കരുത്തേകുന്ന  പുതിയ മോഡലില്‍ ചെറിയ സ്റ്റോപ്പുകളില്‍ സൗകര്യത്തിനായി എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് സൗകര്യമുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, (187 എംഎം) നീളമുള്ള വീല്‍ബേസും  (1335 എംഎം)  സുസ്ഥിരമായ യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 715 എംഎം നീളമുള്ള സീറ്റാണ് പുതിയ യൂണികോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. ആന്‍റി ബ്രേക്ക് സിസ്റ്റവുമുണ്ട്.ക്രോം ഗാര്‍ണിഷ് ഉള്ള ഫ്രണ്ട് കൗള്‍, ത്രീഡി വിങ് മാര്‍ക്ക്, സൈഡ് കവറിലുള്ള ക്രോം സ്ട്രോക്ക്, സിഗ്നേച്ചര്‍ ടെയില്‍ ലാമ്പ് എന്നിവ വാഹനത്തിന് കൂടുതല്‍ അഴകും പ്രീമിയം ലുക്കും നല്‍കും. പത്ത് വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ടു ദശാബ്ദക്കാലമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍  യാത്രക്കാര്‍ക്കിട യില്‍ യൂണികോണ്‍ ഒരു ഇഷ്ട ബ്രാൻഡായി തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കരുത്ത്, കാര്യക്ഷമത, സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത സ്റ്റൈല്‍, ഡിസൈന്‍, പവര്‍, അഡ്വാന്‍സ്ഡ് എര്‍ഗണോമിക്സ് എന്നിവയിലൂടെ ഹോണ്ട യൂണികോണ്‍ തങ്ങളുടെ സെഗ്മെന്‍റില്‍ എല്ലായ്‌പ്പോഴും  ട്രെന്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.പേള്‍ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ എന്നിങ്ങനെ നാല് നിറഭേദങ്ങളില്‍ പുതിയ 2023 യൂണികോണ്‍ ലഭിക്കും. 1,09,800 രൂപയാണ് (ഡല്‍ഹി എക്സ്ഷോറൂം) പ്രാരംഭ വില.

യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്‍റെ  ആകെ  ആസ്തികള്‍ 1,679 കോടി രൂപ

കൊച്ചി:  യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,679 കോടി  രൂപ കഴിഞ്ഞതായി 2023 മെയ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.92 ലക്ഷം യൂണിറ്റ്  ഉടമകളാണ് പദ്ധതിയിലുള്ളത്. വൈവിധ്യവല്‍കൃത നിക്ഷേപത്തിനു സഹായിക്കും വിധം ലാര്‍ജ് ക്യാപിലും മിഡ് ക്യാപിലും നിക്ഷേപിക്കുന്ന പദ്ധതിയാണ് യുടിഐ കോര്‍ ഇക്വിറ്റി പദ്ധതി. നിക്ഷേപത്തിന്‍റെ 35 ശതമാനം വീതമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും വകയിരുത്തും.എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി, ഫെഡറല്‍ ബാങ്ക്, എല്‍&ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡാല്‍മിയ ഭാരത്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവയിലാണ് നിലവില്‍ പദ്ധതിയുടെ 32 ശതമാനത്തിലേറെ നിക്ഷേപം. പദ്ധതിയുടെ 47 ശതമാനത്തോളം ലാര്‍ജ് ക്യാപിലും 43 ശതമാനത്തോളം മിഡ് ക്യാപിലും ആണെന്നും ശേഷിക്കുന്നവ സ്മോള്‍ ക്യാപിലാണെന്നും മെയ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാണ കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു കമ്പനിയുടെ ഓഹരി വില ഒരു ലക്ഷം രൂപ കടക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439 രൂപയിലെത്തി. നേരത്തെ ഫ്യൂച്ചേഴ്‌സ് വിഭാഗത്തില്‍, മെയ് മാസത്തില്‍ ഓഹരി വില ഒരു ലക്ഷം രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എംആര്‍എഫ് ഓഹരികള്‍ 45 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ …

MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം Read More »

2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്; നടപ്പു സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, ആസ്തി നിലവാരം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന സൂചകങ്ങളിലും ശക്തമായ പ്രകടനം കൈവരിച്ചു. 2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം എന്ന നിലയില്‍ ശക്തമായ ഇരട്ട അക്ക വാര്‍ഷിക വളര്‍ച്ച നേടുന്ന രാജ്യത്തെ ചുരുക്കം ചില എന്‍ബിഎഫ്സികളില്‍ ഒന്നാണ് കമ്പനി. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ 135 ശതമാനം എന്ന സ്ഥിരതയാര്‍ന്ന വര്‍ദ്ധനയോടെയുള്ള വളര്‍ച്ചയാണ് …

2022-23 സാമ്പത്തിക വര്‍ഷം 30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്; നടപ്പു സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും Read More »