അജിത് പവാര് അന്തരിച്ചു
കൊച്ചി: മഹാരാഷ്ട്ര ബാരാമതിയില് വിമാനാപകടത്തില് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് (66) കൊല്ലപ്പെട്ടു. അജിത് പവാര് അടക്കം 6 പേര് വിമാനത്തില് ഉണ്ടായിരുന്നു. മൂന്ന് പേരാണ് മരിച്ചതെന്നാണ് വിവരം. എന്സിപി അജിത് പവാര് വിഭാഗം നേതാവായ അജിത് പവാര് 2024 ഡിസംബര് 5 മുതല് മഹാരാഷ്ട്രയില് ഉപമുഖ്യമന്ത്രിയാണ്. വിമാനത്തിലുണ്ടായിരുന്നവര്ക്ക് ഗുരുതരമായ പരിക്കുണ്ട്. ബാരാമതി വിമാനത്താവളത്തിനടുത്ത് കൃഷിഭൂമിയില് രാവിലെ എട്ടേമുക്കാലോടെ ഇവര് സഞ്ചരിച്ചിരുന്ന ചാര്ട്ടേര്ഡ് ജറ്റ് നിലംപതിക്കുകയായിരുന്നു. 66 വയസ്സുള്ള അജിത് കുമാര് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ നേതാവാണ്. …
















