Kerala news
കരൂര്‍ ദുരന്തം; ടിവികെ നേതാക്കള്‍ റിമാന്‍ഡില്‍
ചെന്നൈ: കോയമ്പത്തൂരിനടുത്ത്് കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജ് എന്നിവരെ റിമാന്‍ഡ് ചെയ്തു. കരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. കോടതിവിധിയില്‍ നിയമപോരാട്ടം തുടരുമെന്ന് ടിവികെയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. നിയമവിരുദ്ധമായാണ് ടിവി കെ നേതാക്കള്‍ക്കെതിരെ കേസെടുത്തതെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും അഭിഭാഷകന് പറഞ്ഞു. കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ടിവികെയോട് കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി. ഒരു മണിക്കൂറോളം നീണ്ട വാദമായിരുന്നു …
സര്‍ക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ട്രിബ്യൂണല്‍
കൊച്ചി: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വൈകിപ്പിക്കുന്ന നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വരുന്ന അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നാണ് സിഎടി നിര്‍ദേശം. അടുത്തിടെയാണ് യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്സില്‍ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്. കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ …
ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ മോഷ്ടിച്ചതെന്ന് സത്യൻ അന്തിക്കാട്
തൃശൂർ : ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ശ്രീനിവാസൻ മോഷ്ടിച്ചതാണെന്ന് ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. നിങ്ങളുടെ ജീവിതത്തിൽ നിന്നു തന്നെയാണ് കഥ മോഷ്ടിച്ചതെന്ന് ശ്രീനിവാസൻ തന്നെയാണ് ഒരു ചടങ്ങിൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്മേക്കറാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൃദയം സ്വീകരിച്ച വരെ ചേർത്തു നിർത്താൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ …
ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ മോഷ്ടിച്ചതെന്ന് സത്യൻ അന്തിക്കാട് Read More »
മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച കെ എസ് യു നേതാക്കൾ ജയിൽ മോചിതരായി
തൃശൂർ: വടക്കാഞ്ചേരിയിൽ കൈവിലങ്ങണിയിച്ചും, മുഖം മൂടിയിട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയ കെ എസ് യു നേതാക്കൾ ജാമ്യം കിട്ടിയതിനെ തുടർന്ന് ജയിൽ മോചിതരായി. വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കളെ കെ എസ് യു നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കെഎസ്യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്കാന് കോടതി നിര്‍ദ്ദേശം നല്കി. …
മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച കെ എസ് യു നേതാക്കൾ ജയിൽ മോചിതരായി Read More »
കരൂര്‍ ദുരന്തം: മരണം 41 ആയി, ചികിത്സയിലുള്ളത് 50 പേര്
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മെഗാസ്റ്റാറും തമിഴക വെട്രി കഴകം പ്രസിഡണ്ടുമായ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …
കരൂര്‍ ദുരന്തം: മരണം 41 ആയി, ചികിത്സയിലുള്ളത് 50 പേര് Read More »
മമ്മൂക്ക വീണ്ടും സെറ്റിലേക്ക്
കൊച്ചി: മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി വീണ്ടും ഷൂട്ടിംഗിനിറങ്ങുന്നു. ബുധനാഴ്ച മുതല്‍ മമ്മൂട്ടി സിനിമാഭിനയരംഗത്ത് സജീവമാകും. ഹൈദരാബാദില്‍ പാട്രിയറ്റ് ്എന്ന സിനിമയുടെ ഷൂട്ടിംഗില്‍ മമ്മൂട്ടി എത്തും. മഹേഷ് നാരായണനാണ് സംവിധായകന്. രോഗബാധയെ തുടര്‍ന്ന് 7 മാസത്തോളമായി മമ്മൂട്ടി വിശ്രമത്തിലായിരുന്നു.മോഹന്‍ലാലും, കുഞ്ചാക്കോ ബോബനും അടക്കമുള്ള വലിയൊരു താരനിര ചിത്രത്തില്‍ അഭിനയിക്കുണ്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം : വിജയ്
കോയമ്പത്തൂർ : കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും.
കരൂര്‍ ദുരന്തത്തില്‍ 39 മരണം സ്ഥിരീകരിച്ചു; മരിച്ചവരില്‍ 9 കുട്ടികള്‍
കോയമ്പത്തൂര്‍: തമിഴ്നാട് കരൂര്‍ ടിവികെ നേതാവ് നടന് വിജയ്യുടെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട്്് 39 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 17 സ്ത്രീകളും 9 കുട്ടികളുമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കരൂര്‍ മെഡി.കോളജിലെത്തി പരുക്കേറ്റ് ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജഡീഷ്യല്‍ അന്വേഷണത്തില്‍ ദുരന്ത കാരണം കണ്ടെത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എം കെ സ്റ്റാലിന് പറഞ്ഞു. നടന് വിജയ്യുടെ രാഷ്ട്രീയപ്പാര്‍ട്ടി തമിഴക വെട്രിക് കഴകം …
കരൂര്‍ ദുരന്തത്തില്‍ 39 മരണം സ്ഥിരീകരിച്ചു; മരിച്ചവരില്‍ 9 കുട്ടികള്‍ Read More »
നടന് വിജയ്യുടെ കരൂര്‍ റാലിയില്‍ തിക്കുംതിരക്കും: മരണം 36
കോയമ്പത്തൂര്‍: തമിഴക വെട്രി കഴകം പ്രസിഡന്റ് നടന് വിജയ്യുടെ കരൂര്‍ റാലി വന്‍ ദുരന്തമായി. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 36 കടന്നു. ഇതുവരെ 32 പേര് മരിച്ചതായി കരൂര്‍ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരില്‍ 6 കുട്ടികളും 6 സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 10 പേര് അതീവ ഗുരുതരാവസ്ഥയിലാണ്. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി സ്റ്റാലിന് വിലയിരുത്തി. ആശങ്കാജനകമായ കാര്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു. നൂറിലേറെ പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്്. നാല്പതിനായിരത്തോളം പേര് റാലിക്കെത്തിയിരുന്നു. …
നടന് വിജയ്യുടെ കരൂര്‍ റാലിയില്‍ തിക്കുംതിരക്കും: മരണം 36 Read More »
ഓപ്പറേഷന് നംഖോര്‍; നടന് ദുല്‍ഖറിന്റെ വാഹനം കണ്ടെത്തി
കൊച്ചി:ഓപ്പറേഷന് നംഖോറിന്റെ ഭാഗമായുള്ള പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ളാറ്റില്‍ നിന്നാണ് ദുല്‍ഖറിന്റെ വാഹനം കണ്ടെത്തിയത്. കര്‍ണാടക രജിസ്ട്രേഷന് നിസാന്‍ പട്രോള്‍ കാറാണ് കണ്ടെത്തിയത്.രണ്ട് നിസാന്‍ പട്രോള്‍ കാറുകളില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. നേരത്തെ ദുല്ഖരിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നിസാന്‍ പട്രോള്‍ കാറിന്റെ രേഖകളില്‍ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ഇന്ത്യന്‍ ആര്‍മിയെന്നാണുള്ളത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുല്‍ഖറിന്റെ രണ്ട് ലാന്‍ഡ് റോവര്‍ …
ഓപ്പറേഷന് നംഖോര്‍; നടന് ദുല്‍ഖറിന്റെ വാഹനം കണ്ടെത്തി Read More »
സ്കൂള്‍ കലോത്സവം; എ ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ വക 1000 രൂപ
ആലപ്പുഴ: സംസ്ഥാനത്ത് സ്കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്‍ഡ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവിലെ സ്വര്‍ണ്ണക്കപ്പ് തൃശൂരില്‍ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്കൂള്‍ കായികമേളയില്‍ …
സ്കൂള്‍ കലോത്സവം; എ ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ വക 1000 രൂപ Read More »
തൃശൂരിൽ വൻ കഞ്ചാവ് വേട്ട
തൃശ്ശൂർ : കൊക്കാലയിൽ 8കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ തൃശ്ശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ഒഡീഷ സ്വദേശികളായ യെസൻന്തൻ, മീഹർ പ്രധാൻ എന്നിവരാണ് പിടിയിലായത്.
ദേശീയപാത പാലിയേക്കരയില്‍ വന്‍ഗതാഗതക്കുരുക്ക്
തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ചിറങ്ങരയിലും, മുരിങ്ങൂരിലും വന്‍ഗതാഗതക്കുരുക്ക്. ചിറങ്ങരയില്‍ രണ്ട് കിലോമീറ്ററോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലാണ്. വെളുപ്പിന് മുതല്‍ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ചിറങ്ങരയില്‍ സര്‍വീസ് റോഡിനോട് ചേര്‍ന്ന സ്ലാബ് ഇളകിയിട്ടുണ്ട്. സ്ലാബുകള്‍ ദുര്‍ബലമാണെന്ന് പരാതിയുണ്ട്. സ്ലാബുകള്‍ ഇളകിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. റോഡുകളുടെ ശോച്യസ്ഥിതി മൂലം ദേശീയപാത പാലിയേക്കര പ്ലാസയില്‍ ടോള്‍ പിരിക്കുന്നത്് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റില്‍
ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റില്‍. നിക്കറില്‍ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. കുഞ്ഞിന്റെ പിന്‍ഭാഗത്തും കാലിലുമാണ് പൊള്ളലുള്ളത്. പൊള്ളലേറ്റ കുഞ്ഞുമായി അമ്മ ആശുപത്രിയിലെത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃമാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും ഇവരെ അറസ്റ്റ് ചെയ്തതും. അമ്മ ഉപദ്രവിച്ചെന്ന് കുഞ്ഞും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുവതിയും ഭര്‍തൃമാതാവും തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്നും അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു. …
കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; അമ്മ അറസ്റ്റില്‍ Read More »
ചൊവ്വാഴ്ചയും പൊതു അവധി
കൊച്ചി: നവരാത്രി ആഘോഷം പ്രമാണിച്ച് സെപ്റ്റംബർ 30ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 30ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലും സംസ്ഥാനത്ത് പൊതു അവധിയാണ്. അതിനു പുറമെയാണ് 30നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബി സ് എൻ എൽ 4ജി വിപ്ലവം
കൊച്ചി: ബിഎസ് എന്‍എല്ലിന്റെ ഉപഭോക്താക്കള്‍ക്ക്.നാളെ മുതല്‍ 4 ജി സേവനം ലഭ്യമായി തുടങ്ങും.പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) സെപ്റ്റംബര്‍ 27ന് ഇന്ത്യയിലുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം 4ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.എല്ലാ ഉപഭോക്താക്കള്‍ക്കും നവീകരിച്ച നെറ്റ്വര്‍ക്ക് ലഭിക്കും.2024 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈസെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്‍ 262 കോടി അറ്റാദായവും ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടര്‍ച്ചയായ ഈ ലാഭം. അതേസമയം …
എന്‍എസ്എസ്സില്‍ പൊട്ടിത്തെറി
കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെച്ചൊല്ലി എന്‍എസ്എസ്സില്‍ ഭിന്നതപ്രകടനമായി. സംസ്ഥാനത്ത് പലയിടത്തും കരയോഗങ്ങള്‍ യോഗം ചേര്‍ന്ന് നിലപാട് മയപ്പെടുത്താനുള്ള നീക്കത്തിലാണ്.അംഗത്വം രാജി വെച്ച് കുടുംബം .ചങ്ങനാശ്ശേരി പുഴവാതില്‍ ഒരു കുടുംബത്തിലെ നാലുപേരാണ് എന്‍എസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാര്‍ സുന്ദരന്‍, ഭാര്യ അമ്പിളി ഗോപകുമാര്‍, മക്കളായ ആകാശ് ഗോപന് ഗൗരി ഗോപന് എന്നിവരാണ് അംഗത്വം രാജിവച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് …
പലയിടത്തും കനത്ത മഴ, ശക്തമായ കാറ്റിനും സാധ്യത
കൊച്ചി: തലസ്ഥാനത്ത് കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് ദുരിതം വിതച്ചു. ഇന്നലെ മുതല്‍ ശക്തമായ മഴ ഇന്നും തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത്് പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ അപകടകരമായ സാഹചര്യമാണുള്ളത്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പൊന്മുടി അടക്കമുള്ള മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്. പൊന്മുടി ഇക്കോ ടൂറിസം ഇന്ന് മുതല്‍ ധ26. 9. 2025പ ഇനി ഒരു …