Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

തസ്ലീമയുടെ മൊഴി:നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈനിനും നോട്ടീസ് നല്‍കും

ആലപ്പുഴ: താരങ്ങള്‍ക്ക് ലഹരി കൈമാറിയെന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്‍ത്താനയുടെ മൊഴിയില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്സൈസ് ഉടന്‍ കസ്റ്റഡി അപേക്ഷയും നല്‍കും. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് …

തസ്ലീമയുടെ മൊഴി:നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈനിനും നോട്ടീസ് നല്‍കും Read More »

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

ഡൽഹി: വഖഫ് ബില്‍ ലോക്സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. എന്‍ കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍, ഇടി മുഹമ്മദ് ബഷീര്‍, കെ.രാധാകൃഷ്ണന്‍ എന്നിവരുടെതുള്‍പ്പടെയുള്ള പ്രതിപക്ഷ ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മറുപടി പറഞ്ഞു. ചര്‍ച്ചയുടെ ഭാഗമായ …

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി Read More »

നടന്‍ ദിലീപിന് കുരുക്ക്

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. പ്രമുഖ മലയാളം വാര്‍ത്താചാനലിലാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി പറയുന്നു. മുഴുവന്‍ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം …

നടന്‍ ദിലീപിന് കുരുക്ക് Read More »

എമ്പുരാന് 24 വെട്ട്

തിരുവനന്തപുരം: വിവാദങ്ങളെ തുടര്‍ന്ന് റീഎഡിറ്റ് ചെയ്ത എമ്പുരാനില്‍ 24 രംഗങ്ങള്‍ വെട്ടി. നേരത്തെ 17 ഭാഗങ്ങളിലാണ് എഡിറ്റിംഗ് വരുത്തുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍  24 ഭാഗങ്ങളാണ് വെട്ടിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമ സീനുകള്‍ മുഴുവന്‍ ഒഴിവാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ  പേര് ബജ്‌റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. എന്‍ഐഎ കുറിച്ചുള്ള പരാമര്‍ശം …

എമ്പുരാന് 24 വെട്ട് Read More »

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ  പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ അറിയിച്ചു. മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജെ.പി.നദ്ദയുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആശമാരുടെ പൊതുവിഷയങ്ങള്‍ ഉള്‍പ്പടെ കേരളം മുന്നോട്ടുവച്ച പ്രശ്നങ്ങളെല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ  അഭ്യര്‍ഥന അവതരിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും …

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി Read More »

തൃശൂര്‍ പൂരം കലക്കല്‍: ബി.ജെ.പി നേതാവ് അനീഷ്‌കുമാര്‍ മൊഴി നല്‍കി.

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ്‌കുമാറില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അസി.കമ്മീഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്ലബില്‍ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.പോലീസിന്റെ അനാവശ്യ ഇടപെടലുകളാണ് പൂരം നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് അഡ്വ. കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. മൊഴിയെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളാണ് പോലീസ് കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയത്. ആനയ്ക്ക് പട്ട കൊടുക്കുന്നതും, കുടമാറ്റത്തിന് കുട കൊണ്ടുപോകുന്നതും പോലീസ് തടയാന്‍ ശ്രമിച്ചു. രാത്രി മഠത്തില്‍വരവ് …

തൃശൂര്‍ പൂരം കലക്കല്‍: ബി.ജെ.പി നേതാവ് അനീഷ്‌കുമാര്‍ മൊഴി നല്‍കി. Read More »

എമ്പുരാനെതിരെ കോടതിയില്‍ ഹര്‍ജി, തൃശൂരില്‍ ബി.ജെ.പി നേതാവിനെപുറത്താക്കി

തൃശൂര്‍:  എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ  ബിജെപി നേതാവ് തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി  വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബി.ജെ.പി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡണ്ട്ജസ്റ്റിന്‍  ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് നടപടി. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗമാണ് വിജീഷ്്. സിനിമ രാജ്യവിരുദ്ധ പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതെന്നുമെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സികളെയും പ്രതിരോധ മന്ത്രാലയത്തെയും സിനിമ വികലമായി ചിത്രീകരിക്കുന്നതാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയാണ് …

എമ്പുരാനെതിരെ കോടതിയില്‍ ഹര്‍ജി, തൃശൂരില്‍ ബി.ജെ.പി നേതാവിനെപുറത്താക്കി Read More »

ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ , കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി:  ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് വീണ്ടും ഡല്‍ഹിയിലെത്തും. രാവിലെ  ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ക്യൂബന്‍ സംഘത്തെ കാണാന്‍ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് …

ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ , കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച Read More »

മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശമാരുടെ സമരം അന്‍പതാം ദിവസം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശാവര്‍ക്കര്‍മാരുടെ സമരം 50-ാം ദിവസത്തിലേക്ക്്.സംസ്ഥാനത്തിന്റെ  വിവിധ ഭാഗത്തുനിന്നും നൂറുകണക്കിന് ആശാ വര്‍ക്കര്‍മാര്‍ രാവിലെ സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നിരുന്നു. സമരം 50 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റ  ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കുന്നതിന് സമരസമിതി തീരുമാനിച്ചത്.ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് …

മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശമാരുടെ സമരം അന്‍പതാം ദിവസം Read More »

എമ്പുരാൻ വിവാദത്തിൽ മോഹൻലാലിന്റെ ഖേദം

കൊച്ചി: ആളിക്കത്തിയ എമ്പുരാൻ സിനിമാ വിവാദത്തിൽ പുതിയ വഴിത്തിരിവ്. നായകനായി അഭിനയിക്കുന്ന മോഹൻലാൽ സിനിമ സംബന്ധിച്ചുള്ള വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഞായറാഴ്ച രാവിലെ കുറിപ്പ് പങ്കുവെച്ചു. സംഘപരിവാർ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണ് ചിത്രം എന്ന കടുത്ത വിമർശനങ്ങൾ ഉയരുകയും പലരും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്യുന്ന സാഹചര്യത്തിലും ആണ് നടൻറെ ഖേദപ്രകടനം. വിവാദം സംബന്ധിച്ച് ഉത്തരവാദിത്വം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്നും വിവാദ ഭാഗങ്ങൾ സിനിമയിൽനിന്ന് മാറ്റുകയാണ് എന്നും കുറിപ്പിലുണ്ട്. ആവിഷ്കാര …

എമ്പുരാൻ വിവാദത്തിൽ മോഹൻലാലിന്റെ ഖേദം Read More »

കുറ്റപത്രത്തില്‍ ഗൂഢാലോചന അന്വേഷിച്ചില്ലെന്ന് നവീന്റെ കുടുംബം

പത്തനംതിട്ട: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ  മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ  കുറ്റപത്രത്തില്‍ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് നവീന്റെ  ഭാര്യ മഞ്ജുഷ ആരോപിച്ചു. വേറൊരു അന്വേഷണ ഏജന്‍സി വേണമെന്ന നിലപാടില്‍ നിയമ പോരാട്ടം തുടരും. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. എസ്‌ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പോലീസ് സംഘം അന്വേഷിച്ചതില്‍ നിന്ന് വ്യത്യാസമൊന്നും എസ്‌ഐടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്. അതുകൊണ്ടാണ് പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് …

കുറ്റപത്രത്തില്‍ ഗൂഢാലോചന അന്വേഷിച്ചില്ലെന്ന് നവീന്റെ കുടുംബം Read More »

കുറ്റപത്രം സമര്‍പ്പിച്ചു, നവീന്‍ ബാബുവിന്റെ ആത്മഹത്യ വേട്ടയാടല്‍ ഭയം മൂലമെന്ന്

കണ്ണൂര്‍ : മുന്‍ എഡിഎം കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍  അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. നവീന്‍ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. തുടര്‍ന്നുള്ള ഔദ്യോഗിക ജീവിതത്തില്‍ ഗുരുതര വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടിരുന്നു. മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന ബോധ്യത്താലാണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പുലര്‍ച്ചെ 4.56 …

കുറ്റപത്രം സമര്‍പ്പിച്ചു, നവീന്‍ ബാബുവിന്റെ ആത്മഹത്യ വേട്ടയാടല്‍ ഭയം മൂലമെന്ന് Read More »

ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി

തൃശൂർ : സർക്കാർ വാഹനങ്ങളിൽ ബീക്കൺ ലൈറ്റ്‌ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച സുപ്രീംകോടതി മാർഗ്ഗ നിർദേശം ലംഘിച്ച് തൃശൂർ കോർപ്പറേഷന്റെ KL08 B M 1680 വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച് വാഹനം നിയമ ലംഘനം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ കൗൺസിലർ ജോൺ ഡാനിയൽ പോലീസിലും ആർ ടി ഓ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പരാതി നൽകിയിരുന്നു. ബീക്കൺ ലൈറ്റ് അഴിച്ചു മാറ്റിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്ന് മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റ് കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. …

ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി Read More »

മ്യാന്‍മറിലും, തായ്‌ലന്‍ഡിലും വന്‍ഭൂചലനം: മരണം ആയിരം കടന്നു

ബാങ്കോക്ക്: തായ്ലന്‍ഡിനെയും മ്യാന്മറിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരണ സംഖ്യ 1000 കടന്നു. 2500ലധികം ആളുകള്‍ക്ക് പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതല്‍പ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറില്‍ …

മ്യാന്‍മറിലും, തായ്‌ലന്‍ഡിലും വന്‍ഭൂചലനം: മരണം ആയിരം കടന്നു Read More »

തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം തരികിട പരിപാടിയെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: തൃശൂര്‍ പുരത്തിന്റെ മുഖ്യസംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം വെറും തരികിട പരിപാടിയാണ്.ദേവസ്വം ഭാരവാഹികളായ രാജേഷിനെയും ഗിരീഷിനെയും കേന്ദ്രമന്ത്രിമാരുടെ മുമ്പില്‍ എത്തിച്ചതാണ്. രണ്ട് മണിക്കൂറാണ് ചര്‍ച്ച ചെയ്തത്. കാര്യങ്ങളെല്ലാം അവരെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന് നിയമപരമായി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യത്തെ വെടിക്കെട്ട് അപകടങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നത്. നിയമം പുന:ക്രമീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണൂരില്‍ വെടിക്കെട്ട് അപകടം ഉണ്ടായി. വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ …

തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം തരികിട പരിപാടിയെന്ന് സുരേഷ്‌ഗോപി Read More »

ചാലക്കുടിയില്‍  പുലി വളര്‍ത്തുനായയെ ആക്രമിച്ചു

ചാലക്കുടി :  ജനവാസമേഖലയിലിറങ്ങിയ പുലി വളര്‍ത്തുനായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് ഇന്നലെ  രാത്രി പത്തരയോടെ പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ വളര്‍ത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയില്‍ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയില്‍ നിന്നു നൂറു മീറ്റര്‍ മാത്രം അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ  വീട്ടിലെ സിസി ടിവിയില്‍ …

ചാലക്കുടിയില്‍  പുലി വളര്‍ത്തുനായയെ ആക്രമിച്ചു Read More »

മ്യാന്‍മറിലും തായലന്‍ഡിലും വന്‍ ഭൂചലനം, മരണം 500 കവിഞ്ഞു

ബാങ്കോക്ക്: മ്യാന്‍മറിലും, തായ്‌ലന്‍ഡിലും വന്‍ ഭൂചലനം. മരണം 500 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.  ഭൂകമ്പം വലിയ നാശം വിതച്ച തായ്‌ലാന്‍ഡില്‍ പ്രധാനമന്ത്രി പെയ്‌തൊങ്ടാണ്‍ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലും മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. 7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനില്‍ അനുഭവപ്പെട്ടത്. 1.7 കോടിപ്പേര്‍ പാര്‍ക്കുന്ന അംബരചുംബികളാല്‍ നിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനു പിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് …

മ്യാന്‍മറിലും തായലന്‍ഡിലും വന്‍ ഭൂചലനം, മരണം 500 കവിഞ്ഞു Read More »

കോര്‍പറേഷന്‍ ബജറ്റ്: തൃശൂരിനെ മെട്രൊ സിറ്റിയാക്കാന്‍ വന്‍കിട പദ്ധതികള്‍

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ 2024-25 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി അവതരിപ്പിച്ചു. കോര്‍റേഷന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജനപക്ഷ ബജറ്റില്‍ 1215,70,17,000 രൂപ വരവും 1197,10,76,000 രൂപ ചെലവും 18,59,41,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.  കോര്‍പറേഷന്‍ പരിധിയില്‍ ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും രണ്ടുസെന്റ് സ്ഥലമുള്ളവര്‍ക്കു വീടു നിര്‍മിക്കാനുമായി 25 കോടി  വകയിരുത്തി.കുടിവെള്ളപദ്ധതികള്‍ക്കായി 150 കോടിയും സീറോ വേസ്റ്റ് കോര്‍പറേഷന് 100 കോടിയും മാറ്റിവച്ചു. എല്ലാ വീടുകളിലേക്കും സൗജന്യ ബയോബിന്‍ നല്‍കാന്‍ 13 കോടി ചിലവഴിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മോണോ …

കോര്‍പറേഷന്‍ ബജറ്റ്: തൃശൂരിനെ മെട്രൊ സിറ്റിയാക്കാന്‍ വന്‍കിട പദ്ധതികള്‍ Read More »