Newsskerala

കുറ്റപത്രത്തില്‍ ഗൂഢാലോചന അന്വേഷിച്ചില്ലെന്ന് നവീന്റെ കുടുംബം

പത്തനംതിട്ട: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ  മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ  കുറ്റപത്രത്തില്‍ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് നവീന്റെ  ഭാര്യ മഞ്ജുഷ ആരോപിച്ചു. വേറൊരു അന്വേഷണ ഏജന്‍സി വേണമെന്ന നിലപാടില്‍ നിയമ പോരാട്ടം തുടരും. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

എസ്‌ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പോലീസ് സംഘം അന്വേഷിച്ചതില്‍ നിന്ന് വ്യത്യാസമൊന്നും എസ്‌ഐടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.
പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്. അതുകൊണ്ടാണ് പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞതെന്നും കുടുംബം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *