Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തിരിച്ചടി : ഡി.സി.സി നേതാക്കളെ പഴിച്ച് അന്വേഷണസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെപിടിപ്പുകേടെന്ന് റിപ്പോര്‍ട്ട്. കെ.പി.സി.സി അന്വേഷണ റിപ്പോര്‍ട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് മന:പ്പൂര്‍വമായ വീഴ്ച പറ്റി.  ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമാണ്. റിപ്പോര്‍ട്ട് 9 മാസത്തോളമായിട്ടും വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ നേതാക്കള്‍ക്കിടയില്‍ വന്‍ ചേരിതിരിവുണ്ടാകുമെന്നും, ഡി.സി.സിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്കയുണ്ട്.കഴിഞ്ഞ ഓഗസ്റ്റിലാണ് 30 പേജുള്ള …

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ തിരിച്ചടി : ഡി.സി.സി നേതാക്കളെ പഴിച്ച് അന്വേഷണസമിതി റിപ്പോര്‍ട്ട് Read More »

കോട്ടയത്ത്  അക്രമിയുടെ ചവിട്ടേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു

കോട്ടയം : ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജി (27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. പുലര്‍ച്ചെ …

കോട്ടയത്ത്  അക്രമിയുടെ ചവിട്ടേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു Read More »

ഗുണ്ടാ നേതാവ്  തീക്കാറ്റ് സാജനെ തെലങ്കാനയില്‍ നിന്ന് തൃശൂരിലെത്തിച്ചു

തൃശൂര്‍: രണ്ട് കൊലപാതക ശ്രമം അടക്കം പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് തീക്കാറ്റ്് സാജനെ തൃശൂരിലേക്ക്് കൊണ്ടുവന്നു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വെച്ചാണ് സാജനെ പോലീസ് സാഹസികമായി പിടികൂടിയത്.പോലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷംഒളിവിലായിരുന്ന പുത്തൂര്‍ സ്വദേശിയായ സാജനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. സാജനെ ഒല്ലൂര്‍ സ്‌റ്റേഷനില്‍ ഹാജരാക്കി. 6 മാസം മുന്‍പാണ് ഇയാള്‍ ഒളിവില്‍ പോയത്. ആവേശം സിനിമയിലെ രംഗണ്ണന്‍ മോഡലില്‍ തെക്കേഗോപുരയില്‍ പിറന്നാള്‍ ആഘോഷിക്കാനുള്ള സാജന്റെയും അനുനായികളുടെയും …

ഗുണ്ടാ നേതാവ്  തീക്കാറ്റ് സാജനെ തെലങ്കാനയില്‍ നിന്ന് തൃശൂരിലെത്തിച്ചു Read More »

കേന്ദ്ര ബജറ്റ്: മൊബൈൽ ഫോണുകൾക്ക് വില കുറയും

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ, എൽ ഇ ഡി, എൽ.സി.ഡി ടിവികൾ, തുണിത്തരങ്ങൾ, ജീവൻ രക്ഷാമരുന്നുകൾ, മത്സ്യ, തുകൽ ഉത്പന്നങ്ങൾ ഇലക്ട്രിക് കാറുകൾ, ലിഥിയം ബാറ്ററികൾ എന്നിവക്ക് വില കുറയും

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

കൊച്ചി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1,812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്.

ചരിത്ര പ്രഖ്യാപനവുമായി ധനമന്ത്രി;12 ലക്ഷം വരെ ആദായ നികുതിയില്ല

ന്യൂഡല്‍ഹി: ആദായ നികുതി ഘടനയില്‍ സമഗ്രമാറ്റം വരുത്തി കേന്ദ്ര ബജറ്റ് -2025 ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആദായ നികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ നികുതിയില്ല. 12.75 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. മുന്‍പ് 7 ലക്ഷമായിരുന്നു ആദായ നികുതി ഇളവ് നല്‍കിയിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവാണിത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്  പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. പരുത്തി കൃഷിക്കായി പഞ്ചവത്സരപദ്ധതി നടപ്പാക്കും.. സ്റ്റാര്‍ട്ട് …

ചരിത്ര പ്രഖ്യാപനവുമായി ധനമന്ത്രി;12 ലക്ഷം വരെ ആദായ നികുതിയില്ല Read More »

ആലപ്പുഴ:  മാന്നാറില്‍ വീടിന് തീ പിടിച്ച് വയോധിക  ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് കാരണമായത് സ്വത്ത് തര്‍ക്കം. ഇന്ന്് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ വയോധിക ദമ്പതികളും മകനും  മാത്രമായിരുന്നു താമസിച്ചിരുന്നത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും …

Read More »

കടലാമ കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ത്ഥയിലേക്ക് പ്രവേശിപ്പിച്ചു.

ചാവക്കാട് : ചാവക്കാട് ഫൈറ്റേഴ്സ് കടലാമസംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ ഈ വർഷം ചാവക്കാട് മേഖലയിൽ ആദ്യമായി വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ത്ഥയിലേക്ക് പ്രവേശിപ്പിച്ചു. ആയിരത്തോളം കടലാമകളെയാണ് കടലിലേക്ക് തുറന്നു വിട്ടത്. തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകി.ചടങ്ങിൽ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റാഫ്‌ അംഗങ്ങൾ,കടലാമ സംരക്ഷണ സമതി അംഗങ്ങൾ,മറ്റു കടലാമസംരക്ഷണ പ്രവർത്തകർ ,വിദേശ വിനോദസഞ്ചാരികൾ എന്നിവർ പങ്കെടുത്തു. .

പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന; പിടികൂടിയത് 1.61 ലക്ഷം രൂപ

പാലക്കാട്: പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് സംഘം കണ്ടെത്തിയത്. വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. ഈ മാസം 11 നും 13നും നടന്ന പരിശോധനയിൽ ജില്ലയിലെ അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി …

പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന; പിടികൂടിയത് 1.61 ലക്ഷം രൂപ Read More »

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി 

കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെണ്‍കുട്ടി വെന്‍റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയേക്കും. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി. പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് …

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി  Read More »

ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം 27ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. മണൽ ഖനന പദ്ധതിയ്ക്കെതിരെയാണ് ഹർത്താൽ. മത്സ്യ തൊഴിലാളികൾക്കൊപ്പം വിതരണക്കാരും സമരത്തിൽ പങ്കെടുക്കും. ‘

എറണാകുളം ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

കൊച്ചി: എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം മജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിൻ്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും കലൂർ ദേശത്ത് ശാസ്താ ടെമ്പിൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന സിൽവർ നെസ്റ്റ് റസിഡൻസി എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സ്വദേശികളായ ഇസഹാക്ക് മകൻ അഫ്രീദ്(27 വയസ്സ്),നൗഷാദ് മകൻ …

എറണാകുളം ടൗണിൽ വൻ മയക്കുമരുന്ന് വേട്ട Read More »

ഡി സോണ്‍ സംഘര്‍ഷം: 10 എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടയിലുണ്ടായ  സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാല ചെയര്‍പേഴ്‌സണ്‍ നിദ ഫാത്തിമ, കെ.എസ.്യു പ്രവര്‍ത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആശിഷ്, റിസ്വാന്‍, മനീഷ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസെടുത്തത്. മാരകയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും , അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ അന്യായമായി സംഘം ചേരല്‍, മന:പ്പൂര്‍വമായ നരഹത്യാ ശ്രമം, മാരകായുധങ്ങള്‍ …

ഡി സോണ്‍ സംഘര്‍ഷം: 10 എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ് Read More »

വരുന്നത് പുത്തന്‍ ഊര്‍ജം നല്‍കുന്ന ബജറ്റ്- മോദി

ന്യൂഡല്‍ഹി: 2047-ല്‍ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടര്‍ന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് അഭിമാനകരമാണ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും …

വരുന്നത് പുത്തന്‍ ഊര്‍ജം നല്‍കുന്ന ബജറ്റ്- മോദി Read More »

മാധ്യമ സംസ്‌കാരം മാറി, സാങ്കല്പിക വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; എൻ.പത്മനാഭന്‍

തൃശൂര്‍:  പത്രങ്ങളുടെ ജന്മദൗത്യം കച്ചവടമായി മാറിയെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എൻ .പത്മനാഭന്‍. ദേശീയ പത്രദിനത്തില്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്ത എന്ന പേരില്‍ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സാങ്കല്‍പ്പിക വാര്‍ത്തകള്‍ പടച്ചുവിടുന്നതാണ് ഇന്നത്തെ പുതിയ പ്രതിഭാസം. പത്രങ്ങളുടെ വിശ്വാസ്യതയും കൃത്യതയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മാധ്യമങ്ങള്‍ പൗരാവകാശസംരക്ഷണത്തിനും,  ജനാധിപത്യത്തിന്റെയും വളര്‍ച്ചയ്്ക്കുമായി  പ്രവര്‍ത്തിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 

ഡി-സോണ്‍ കലോത്സവത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് കെ.എസ്.യു സംസ്ഥാന നേതാക്കളെന്ന് എസ്.എഫ്.ഐ

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന ഡി-സോണ്‍ കലോത്സവത്തിനിടെ  അക്രമം അഴിച്ചുവിട്ടത് കെ.എസ്.യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസന്‍ മുബാറക്ക് ആരോപിച്ചു. അക്രമം മാധ്യമങ്ങള്‍ പല രീതിയിലാണ് നല്‍കിയത്. വസ്തുത വളച്ചൊടിക്കപ്പെട്ടു.കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഗോകുല്‍ ഗുരുവായൂര്‍ മാരകായുധവുമായാണ് കലോത്സവത്തിന് എത്തിയത്.സംസ്ഥാന നേതാക്കളായ സച്ചിനും, സുദേവും ഇരുമ്പു പൈപ്പ് അടക്കമുള്ള ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. കലോത്സവത്തില്‍ സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയവരെയാണ് ക്രൂരമായി തല്ലിച്ചതച്ചത്. കെ.എസ്.യു-എം.എസ്.എഫ് യൂണിയന്‍ നടത്തിയ കലോത്സവത്തില്‍ ഭരണഘടന ലംഘിക്കപ്പെട്ടു. …

ഡി-സോണ്‍ കലോത്സവത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് കെ.എസ്.യു സംസ്ഥാന നേതാക്കളെന്ന് എസ്.എഫ്.ഐ Read More »

രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്.ജീവനോടെ കിണറ്റില്‍ എറിഞ്ഞെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും കണക്കുകൂട്ടല്‍. കൊന്നതിന് ശേഷം കിണറ്റില്‍ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും …

രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു Read More »

ബലരാമപുരത്ത് കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടു ?

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.അമ്മയുടെ സഹോദരന്റെ  മുറിയിലാണ് കുഞ്ഞ് ഉറങ്ങാന്‍ കിടന്നതെന്ന് പറയുന്നു. കുഞ്ഞ് പുലര്‍ച്ചെ കരഞ്ഞെന്ന് അമ്മ പോലീസിനോട് പറഞ്ഞു.കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം. കുട്ടിയുടെ കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല …

ബലരാമപുരത്ത് കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടു ? Read More »

രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍

തൃശൂര്‍: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിട്ടയര്‍മെന്റിന് ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്നും, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും പത്മശ്രീ പുരസ്‌കാര ജേതാവായ ഐ.എം.വിജയന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഐ.എം.വിജയന്‍. പത്മശ്രീ കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. റിട്ടയര്‍മെന്റ് അടുത്തിരിക്കെ പത്മശ്രീ പുരസ്‌കാരം കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാലൂരിലെ  സ്‌പോര്‍ട്ട്‌സ് സമുച്ചയത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ അതൃപ്തിയുണ്ട്. സ്റ്റേഡിയം തന്റെ പേരിലാണെങ്കിലും, നിര്‍മ്മിക്കുന്നത് സര്‍ക്കാരാണെന്നും വിജയന്‍ പറഞ്ഞു. നിര്‍മ്മാണം വൈകുന്നതിന്റെ കാരണം സര്‍ക്കാരിനോടാണ് …

രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍ Read More »

ഡി-സോണ്‍ സംഘർഷം: കോർപ്പറേഷനു മുന്നില്‍ ആട്ടവും, പാട്ടുമായി എ.ബി.വി.പിയുടെ പ്രതിഷേധ കലോത്സവം

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി-സോണ്‍ കലോത്സവം അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച്  എ.ബി.വി.പി തൃശൂര്‍ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കലോത്സവം നടത്തി. കോര്‍പറേഷന് മുന്നില്‍ ഓടക്കുഴലൂതിയും, നൃത്തം ചെയ്തും, ഗാനങ്ങള്‍ ആലപിച്ചുമായിരുന്നു പ്രതീകാത്മക പ്രതിഷേധം നടത്തിയത്. കലോത്സവം സംഘര്‍ഷഭരിതമാക്കിയ കെ.എസ്.യു, എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണമെന്നാഹ്വാനം ചെയ്ത നടന്ന പ്രതിഷേധസമരത്തിന് എ.ബി.വി.പി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി യദുകൃഷ്ണന്‍,  സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ്,  തൃശ്ശൂര്‍ നഗര്‍ സെക്രട്ടറി അരുണ്‍, സംസ്ഥാന …

ഡി-സോണ്‍ സംഘർഷം: കോർപ്പറേഷനു മുന്നില്‍ ആട്ടവും, പാട്ടുമായി എ.ബി.വി.പിയുടെ പ്രതിഷേധ കലോത്സവം Read More »