Newsskerala

ഡി-സോണ്‍ സംഘർഷം: കോർപ്പറേഷനു മുന്നില്‍ ആട്ടവും, പാട്ടുമായി എ.ബി.വി.പിയുടെ പ്രതിഷേധ കലോത്സവം

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി-സോണ്‍ കലോത്സവം അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച്  എ.ബി.വി.പി തൃശൂര്‍ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കലോത്സവം നടത്തി. കോര്‍പറേഷന് മുന്നില്‍ ഓടക്കുഴലൂതിയും, നൃത്തം ചെയ്തും, ഗാനങ്ങള്‍ ആലപിച്ചുമായിരുന്നു പ്രതീകാത്മക പ്രതിഷേധം നടത്തിയത്. കലോത്സവം സംഘര്‍ഷഭരിതമാക്കിയ കെ.എസ്.യു, എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണമെന്നാഹ്വാനം ചെയ്ത നടന്ന പ്രതിഷേധസമരത്തിന് എ.ബി.വി.പി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി യദുകൃഷ്ണന്‍,  സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ്,  തൃശ്ശൂര്‍ നഗര്‍ സെക്രട്ടറി അരുണ്‍, സംസ്ഥാന സമിതി അംഗങ്ങളായ മന്യ, ഹിമ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *