Newsskerala

രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്.
ജീവനോടെ കിണറ്റില്‍ എറിഞ്ഞെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും കണക്കുകൂട്ടല്‍. കൊന്നതിന് ശേഷം കിണറ്റില്‍ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി.

കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും പ്രതികരിച്ചു .

കുഞ്ഞിന്റെ  ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ  അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞിന്റെ മാതാപിതാക്കളെയും, മുത്തശ്ശിയെയും, അമ്മാവനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *