ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ മുഴുവൻ കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയിലൂടെ കഴിയുന്നു ; മന്ത്രി കെ.രാജൻ
തൃശൂർ: ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ സമൂഹത്തിലെ എല്ലാവരുടെയും കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയ്ക്കും ഇതിന് നേതൃത്വം കൊടുക്കുന്ന അമൃതാനന്ദമയീമഠത്തിനും കഴിയുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതിയുടെ ഭാഗമായി തൃശൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനും നൻമയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമൃതശ്രീ വഹിക്കുന്ന പങ്ക് വളരെ ശ്രദ്ധേയമാണെന്നും കെ.രാജൻ പറഞ്ഞു. അയ്യന്തോൾ …