ഗുരുതര ആരോപണവുമായി എ.എ.പി
ഇ.ഡിയുടെ മാപ്പുസാക്ഷി ബി.ജെ.പിക്ക് പണം നല്‍കി ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ശരത്ചന്ദ്ര റെഡ്ഡി ബി.ജെ.പിക്ക് പണം നല്‍കിയാണ് കേസില്‍ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഇതിന്റെ രേഖകള്‍ ആപ്പ് നേതാക്കളായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഡല്‍ഹി മദ്യനയ കേസിലെ കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്‌ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു. കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് …