Newsskerala

മുണ്ടും നേര്യതും ഗോപിയാശാന്‍ നിരസിച്ചാല്‍ ഗുരുവായൂരപ്പന് സമര്‍പ്പിക്കുമെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും കലാമണ്ഡലം ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. മണലൂര്‍ വെസ്റ്റ് സെന്റ് ജോസഫ് ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.താന്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്റെ  മകന്റെ  പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ  വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്.

ഗോപിയാശാന്റെ  ഡോക്യൂമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. മകന്റെ  പ്രതികരണം ഗോപിയാശാന്റെ  മനസ്സാണോ എന്നത് അറിയില്ല. ഇനി ഗോപിയാശാന്‍ വേണ്ടാ എന്നു പറഞ്ഞാല്‍ ഗുരുവായൂരപ്പന്റെ  മുന്നില്‍ മുണ്ടും നേര്യതും നല്‍കും. ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്റെ  നടയില്‍ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *