ബി.ജെ.പിയിലേക്കില്ല, വാര്‍ത്തകള്‍ വളച്ചൊടിച്ചതെന്ന് പത്മജാ വേണുഗോപാല്‍
തൃശൂര്‍: ബി.ജെ.പില്‍ ചേരുമെന്ന് ചാനലില്‍ വന്ന തെറ്റെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജാ വേണുഗോപാല്‍. വാര്‍ത്ത താന്‍ ശക്തമായി നിഷേധിക്കുന്നു. താന്‍ ബി.ജെ.പിയില്‍ പോകുമെന്ന വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും, എവിടെ നിന്നാണ് അത്തരത്തിലൊരു വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നും അവര്‍ ഫേയ്സ് ബുക്കില്‍ കുറിച്ചു.തന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ തന്നെ വാര്‍ത്ത നിഷേധിച്ചിരുന്നു. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയില്‍ പോകുമോ എന്നവര്‍ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാന്‍ കഴിയുമെന്ന് …
ബി.ജെ.പിയിലേക്കില്ല, വാര്‍ത്തകള്‍ വളച്ചൊടിച്ചതെന്ന് പത്മജാ വേണുഗോപാല്‍ Read More »