Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വീണ വിദ്വാന്‍ എ. അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട്, നര്‍ത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം സരസ്വതി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 2024 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 60 വയസ്സിന് മുകളില്‍ …

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു Read More »

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ  ഭാഗമാണെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസില്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ നടത്തണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ …

ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; തടയാനുള്ള നീക്കമാണ് ഹൈക്കോടതിയുടേതെന്ന് സുപ്രീംകോടതി Read More »

വണ്ടിപ്പെരിയാറിന് സമീപം കടുവയെ മയക്കുവെടിവെച്ചു

ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടിവെച്ചു. ഗ്രാമ്പി ഭാഗത്താണ് കടുവയെ കണ്ടെത്തിയത്. ഇന്ന് വെളുപ്പിന് രാവിലെയാണ് കടുവ എത്തിയത്. അണനെല്ലില്‍ തോട്ടം തൊഴിലാളിയായ നാരായണന്റെ  പശുവിനെ കടുവ കൊന്നു. കൂടാതെ, അയല്‍വാസി ബാലമുരുകന്റെ  വളത്തുനായയെയും കടുവ കടിച്ചുകൊന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമ്പിയില്‍ കണ്ട കടുവ തന്നെയാണ് ഇവിടെയും ഇറങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു.

ആശ വര്‍ക്കാര്‍മാര്‍ റോഡ് ഉപരോധിച്ചു, ഗതാഗതം സ്തംഭിച്ചു, റോഡില്‍ കിടന്നും പ്രതിഷേധം

തിരുവനന്തപുരം: സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. മുപ്പത്തിയാറാം ദിവസമായ ഇന്ന് ആശവര്‍ക്കാര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു.രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായി  സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. പകല്‍  രാവിലെ ഒന്‍പതു മുതല്‍ വൈകീട്ടുവരെയാണ് സമരം. അതേസമയം, ആരോഗ്യവകുപ്പ് ആശമാര്‍ക്കായി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയും തിങ്കളാഴ്ച തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഇത് ബഹിഷ്‌കരിക്കുമെന്ന് കേരള ആശ …

ആശ വര്‍ക്കാര്‍മാര്‍ റോഡ് ഉപരോധിച്ചു, ഗതാഗതം സ്തംഭിച്ചു, റോഡില്‍ കിടന്നും പ്രതിഷേധം Read More »

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി സര്‍ക്കാരിന് വന്‍ തിരിച്ചടി

കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക വിധി വന്നത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വക്കഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തില്‍ വക്കഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വക്കഫ് ബോര്‍ഡിനും ട്രിബ്യൂണലിനുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വക്കഫ് ഭൂമിയില്‍ അന്തിമ അവകാശം …

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി സര്‍ക്കാരിന് വന്‍ തിരിച്ചടി Read More »

കരുവന്നൂര്‍ കേസ്: എ.സി. മൊയ്തീനെയും, എം.എം. വര്‍ഗീസിനെയും പ്രതിചേര്‍ക്കാന്‍ ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കളെ കുടുക്കാന്‍ ഇ.ഡി. പ്രതി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ചേര്‍ക്കാന്‍ ഇ.ഡി അനുമതി തേടി മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതിചേര്‍ക്കാനാണ് അനുമതി തേടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. ഡല്‍ഹിയിലേക്ക് അയച്ച പട്ടികയില്‍ നേരത്തെ ചോദ്യം ചെയ്ത എം കെ കണ്ണന്റെ പേരില്ല. ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട …

കരുവന്നൂര്‍ കേസ്: എ.സി. മൊയ്തീനെയും, എം.എം. വര്‍ഗീസിനെയും പ്രതിചേര്‍ക്കാന്‍ ഇഡി Read More »

75 കോടിയുടെ എംഡിഎംഎയുമായി 2 വിദേശ വനിതകള്‍ ബംഗളൂരുവില്‍ പിടിയിൽ

ബംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ലഹരി വേട്ട. 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകള്‍ പിടിയില്‍. ദില്ലിയില്‍ നിന്ന് ബംഗളുരുവില്‍ വന്നിറങ്ങിയ രണ്ട് സ്ത്രീകളില്‍ നിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. പിടിയിലായ രണ്ട് സ്ത്രീകളും ദക്ഷിണാഫ്രിക്ക സ്വദേശികളാണ്.ഓപ്പറേഷന് നേതൃത്വം നല്‍കിയത് മംഗളുരു പോലീസാണ്.ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നിവരാണ് പിടിയിലായത് ബംഗളുരുവില്‍ നിന്ന് അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി പീറ്റര്‍ ഇക്കെഡി ബെലോന്‍വു എന്നയാളില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്.വലിയ ലഹരിക്കടത്ത് നെറ്റ് വര്‍ക്കിലെ …

75 കോടിയുടെ എംഡിഎംഎയുമായി 2 വിദേശ വനിതകള്‍ ബംഗളൂരുവില്‍ പിടിയിൽ Read More »

സ്‌പേസ് എക്‌സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

ന്യൂയോര്‍ക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറിനെയും ഉടന്‍ തിരിച്ചെത്തിക്കും. ഇരുവരെയും തിരികെയെത്തിക്കുന്നതിന്റെ  ഭാഗമായ സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) റോക്കറ്റ് കുതിച്ചുയര്‍ന്നത്. പേടകത്തില്‍ നാല് ബഹിരാകാശ യാത്രികരാണ് ഉണ്ടായിരുന്നത്. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ (ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി) ബഹിരാകാശയാത്രിക …

സ്‌പേസ് എക്‌സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ Read More »

കരുവന്നൂര്‍ കേസ്: കെ.രാധാകൃഷ്ണന് വീണ്ടും ഇഡി സമന്‍സ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന്‍ എംപിക്ക് ഇഡി വീണ്ടും സമന്‍സ് അയച്ചു. തിങ്കളാഴ്ച ഡല്‍ഹി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഈ തട്ടിപ്പ് കാലയളവില്‍ കെ.രാധാകൃഷ്ണനായിരുന്നു സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് അന്ന് രാധാകൃഷ്ണന്‍ കൈപ്പറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്. അതേസമയം കള്ളപ്പണ ഇടപാട് കേസ് …

കരുവന്നൂര്‍ കേസ്: കെ.രാധാകൃഷ്ണന് വീണ്ടും ഇഡി സമന്‍സ് Read More »

കഞ്ചാവിന് മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഡിസ്കൗണ്ടും, ഓഫറുകളും

കൊച്ചി കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക്് പ്രത്യേക വാഗ്ദാനങ്ങള്‍.  മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. നേരത്തെ പണം നല്‍കുന്നവര്‍ക്ക് പ്രത്യേക കിഴിവ് നല്‍കും. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില ഈടാക്കിയിരുന്നത്. കഞ്ചാവ് എത്തിക്കുന്നതിന് മുന്‍പ് പണം നല്‍കിയാല്‍ 300 രൂപയ്ക്ക് നല്‍കും. വാട്ട്‌സാപ്പ് വഴിയാണ് വില്‍പന.പ്രതികളുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്.കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിര്‍ണായകമായത് പ്രിന്‍സിപ്പള്‍ പൊലീസിന് നല്‍കിയ കത്ത്. ക്യാമ്പസില്‍ ലഹരി ഇടപാട് …

കഞ്ചാവിന് മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഡിസ്കൗണ്ടും, ഓഫറുകളും Read More »

കളമശ്ശേരി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍

കൊച്ചി: കളമശേരി കഞ്ചാവ് കേസില്‍ രണ്ട് പൂര്‍വവിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരിക് എന്നിവരാണ് പിടിയിലായത്. കളമശ്ശേരി കോളേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയവരാണ് ഇവര്‍. ആ,ഷിഖാണ് കഞ്ചാവ് എത്തിച്ചത്. ആഷിഖ് സെം ഔട്ടായ വിദ്യാര്‍ത്ഥിയാണ്. പിടിയിലായ വിദ്യാര്‍ഥികളുടെ മൊഴിയില്‍ നിന്നാണ് ആഷിഖിനെതിരായ തെളിവുകള്‍ ലഭിച്ചത്. റെയ്ഡിന് പിന്നാലെ ഒളിവില്‍ പോയ എറണാകുളം സ്വദേശിയായ പൂര്‍വ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

എസ്എഫ്‌ഐ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: ലഹരി വ്യാപനത്തില്‍ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും, എം.എല്‍.എയുമായ രമേശ് ചെന്നിത്തല. കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്‌ഐക്കും എതിരെ കടുത്ത വിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചത്.എസ്എഫ്‌ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ   പ്രധാന കാരണം എസ്എഫ്‌ഐയില്‍ ഉള്ളവരാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തില്‍ വ്യാപകമാകുന്നതെന്നും 9 വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു എസ്എഫ്‌ഐക്ക് മുഖ്യമന്ത്രി …

എസ്എഫ്‌ഐ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല Read More »

പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകില്ലെന്ന് കെ.രാധാകൃഷ്ണന്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പ്  കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസ് കിട്ടിയെന്ന് സി.പി.എം നേതാവ് കെ. രാധാകൃഷ്ണന്‍ എം.പി അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ലെന്ന് ഇ.ഡി.യെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ല. സ്വത്ത് സമ്പാദിച്ചെന്ന് പറഞ്ഞല്ലേ. അതുമായി ബന്ധപ്പെട്ട് ആരൊക്കെ എങ്ങനെയൊക്കെ വേണമെങ്കിലും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് കണ്ടെത്തട്ടെ – അദ്ദേഹം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടണമെന്ന നിലപാടാണ് പാര്‍ട്ടിക്കും ഗവണ്‍മെന്റിനെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് വന്നതായി അറിയുന്നതെന്ന് …

പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകില്ലെന്ന് കെ.രാധാകൃഷ്ണന്‍ Read More »

കളമശേരി പൊളിടെക്‌നിക് കോളേജിലെ എസ്.എഫ്.ഐ നേതാവടക്കം 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊച്ചി: കളമശേരി പൊളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ ലഹരി വേട്ട.  ഹോസ്റ്റലില്‍ നിന്നും  രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി.  പോലീസിനെ കണ്ട് ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.ആകാശ് എന്ന വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നും 1.9 ഗ്രാം കഞ്ചാവ് പിടികൂടി. ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്കായാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ  രാത്രി ഒന്‍പതിന് ആരംഭിച്ച തെരച്ചില്‍ പുലര്‍ച്ചെ …

കളമശേരി പൊളിടെക്‌നിക് കോളേജിലെ എസ്.എഫ്.ഐ നേതാവടക്കം 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇഡി സമന്‍സ്

തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  സിപിഎം നേതാവ് കെ. രാധാകൃഷ്ണന്‍ എംപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.കേസില്‍ അവസാന ഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്ന വേളയില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണന്‍. നോട്ടീസ് വന്നതായി പിഎ അറിയിച്ചതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്നാണ് …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇഡി സമന്‍സ് Read More »

ചാലക്കുടിയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു, ലോറി കത്തി നശിച്ചു

ചാലക്കുടി: പോട്ടയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വി.ആര്‍. പുരം ഞാറക്കല്‍ സ്വദേശി അനീഷ് (40) ആണ് മരിച്ചത്. ചാലക്കുടി പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. സിഗ്‌നല്‍ തെറ്റിച്ച ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രാസവസ്തു കയറ്റി വന്ന ലോറി പൂര്‍ണമായും കത്തി നശിച്ചു. സ്‌കൂട്ടര്‍ നിരങ്ങി നീങ്ങിയതോടെ റോഡിലുരസി തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

സെക്രട്ടറിയേറ്റ് നടയില്‍ ആശമാരുടെ പ്രതിഷേധ പൊങ്കാലയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണിതെന്ന് സമരക്കാര്‍ പറയുന്നു.32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും, അതൃപ്തിയിലുമാണ് സമരക്കാര്‍. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ …

സെക്രട്ടറിയേറ്റ് നടയില്‍ ആശമാരുടെ പ്രതിഷേധ പൊങ്കാലയും Read More »

ആറ്റുകാല്‍ പൊങ്കാല; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു അനന്തപുരി യാഗഭൂമിയായി

തിരുവനന്തപുരം: പ്രാര്‍ത്ഥനകളുടെ നിറവില്‍  ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. തലസ്ഥാനത്ത് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഭക്തജനലക്ഷങ്ങള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചുതുടങ്ങി. ഉച്ചയ്ക്ക് 1.15-ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45-നാണ്് കുത്തിയോട്ടവും ചൂരല്‍കുത്തും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10-ന് കാപ്പഴിക്കല്‍ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും. ദേവീദര്‍ശനത്തിനായി നീണ്ട ക്യൂവാണ് രാവിലെ …

ആറ്റുകാല്‍ പൊങ്കാല; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു അനന്തപുരി യാഗഭൂമിയായി Read More »

IMA welcomes awareness trip

Thrissur: The Indian Medical Association (IMA) Kerala Chapter organized the ‘Always with You’ awareness campaign at the state level, which was welcomed at various centers in the district. IMA State President Dr. KA Sreevilasan is leading the campaign. After receiving the welcome at Kunnamkulam, Triprayar, Chalakudy and Thrissur, the awareness campaign entered Ernakulam district. The …

IMA welcomes awareness trip Read More »