പ്രൗഢമായി പൂരം വിളംബരം, നഗരം പൂരലഹരിയില്
തൃശൂര്: മഴമേഘങ്ങള് മൂടിക്കെട്ടിയ മാനം സാക്ഷി. തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്ക്കിടെ കുറ്റൂര് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര് തെക്കേഗോപുര നട തുറന്ന് തൃശൂര് പൂരം വിളംബരം ചെയ്തു. രാവിലെ എട്ട് മണിക്ക് അനുഗ്രഹവര്ഷം പോലെ ചാറ്റല് മഴ പെയ്തു നനഞ്ഞ ഗ്രാമവീഥിയിലൂടെ നെയ്്തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പന് എറണാകുളം ശിവകുമാര് കുറ്റൂരില് നിന്ന് വടക്കുന്നഥന്റെ സവിധത്തിലേക്ക് പുറപ്പെട്ടു. കൊട്ടിയുണര്ത്തി വാദ്യക്കാരും, ആരവങ്ങളുമായി ദേശക്കാരും അകമ്പടിയായി.പാമ്പൂര് ചെമ്പിശ്ശേരി മേല്പാലം വഴി വിയ്യൂര് ജംഗ്ഷനിലെത്തി പാട്ടുരായ്ക്കല് ജംഗ്ഷനിലൂടെ തിരുവമ്പാടി …