Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Local News

കൊടകര കുഴല്‍പ്പണ കേസിലെ തുടരന്വേഷണത്തിന് നീക്കം തകൃതി

| തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍  തുടരന്വേഷണത്തിന് നീ്ക്കം തകൃതിയായി നടക്കുന്നു. പൊലീസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തി. തുടരന്വേഷണത്തിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതെന്നാണെന്ന് നാളെ തീരുമാനമെടുക്കും. കേസ് ഡയറി ഡി.ജിപ.ി നാളെ പരിശോധിക്കുമെന്നാണ് വിവരം.കൊടകര കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി കെ രാജുവാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. തിരൂര്‍ സതീശുമായി ബന്ധപ്പെട്ട് പൊലീസ് അനൗദ്യോഗിക വിവരശേഖരണം നടത്തിയെന്നാണ് സൂചന. കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം അല്ല …

കൊടകര കുഴല്‍പ്പണ കേസിലെ തുടരന്വേഷണത്തിന് നീക്കം തകൃതി Read More »

ശോഭാ സുരേന്ദ്രനോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ സതീഷ്

തൃശൂര്‍: തൃശൂരിലെ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വീട്ടില്‍ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞു. വാദം തെറ്റൈന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.  തിരൂര്‍ സതീഷിന്റെ വീട്ടില്‍ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂര്‍ സതീശനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. സതീശന്റെ വീട്ടില്‍ താന്‍ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂര്‍ സതീഷ് പുറത്തുവിട്ടത്. ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് …

ശോഭാ സുരേന്ദ്രനോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് തിരൂര്‍ സതീഷ് Read More »

സാങ്കേതിക തടസ്സങ്ങള്‍ മാറ്റിയാല്‍ കെ-റെയിലിന് അനുമതിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

തൃശൂര്‍: 300 കോടി ചിലവില്‍ നവീകരിക്കുന്ന തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സന്ദര്‍ശനം നടത്തി. വികസനപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.സാങ്കേതിക തടസ്സങ്ങള്‍   പരിഹരിച്ചാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു..’ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണം എന്നതാണ് കേന്ദ്രത്തിന്റെ …

സാങ്കേതിക തടസ്സങ്ങള്‍ മാറ്റിയാല്‍ കെ-റെയിലിന് അനുമതിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി Read More »

തന്നെ കൊല്ലാം;ഇല്ലാതാക്കാൻ കഴിയില്ല : ശോഭാ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിന് പിറകിൽ താനല്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ അറിയിച്ചു. തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.ചില മാധ്യമങ്ങൾ തനിക്കെതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്നു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. തനിക്കെതിരെ പ്രവർത്തിക്കുന്നവരിൽ മുഖ്യമന്ത്രിയും, ഇ.പി.ജയരാജനുമാണ് പ്രധാനികൾ .ഇല്ലത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ട. തന്നെ കൊല്ലാം എന്നാൽ ഇല്ലാതാക്കാൻ കഴിയില്ലബി.ജെ.പി തൃശൂർ ഓഫീസ് …

തന്നെ കൊല്ലാം;ഇല്ലാതാക്കാൻ കഴിയില്ല : ശോഭാ സുരേന്ദ്രൻ Read More »

നഗരത്തിൽ നാളെ ഭാഗികമായി ഗതാഗത നിയന്ത്രണം

തേക്കിൻകാട് മൈതാനിയിൽ 3.11.2024 രണ്ടുമണിമുതൽ സംവരണ സംരക്ഷണമുന്നണി സംഘടിപ്പിക്കുന്ന “സമൂഹ്യ നീതി സംഗമം” എന്ന പരിപാടി നടക്കുന്നതിനാൽ നഗരത്തിൽ നാളെ ഉച്ചയ്ക്കു ‘ രണ്ടു മണിമുതൽ വൈകീട്ട് 5.30 വരെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. വിവിധ പരിപാടികളോടെ റാലി ശക്തൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്3.00 മണിയോടെ പട്ടാളം റോഡ്, MO റോഡ്, സ്വരാജ് വഴി റൗണ്ടിലേക്ക് പ്രവേശിക്കും.തേക്കിൻകാട് മൈതാനിയിൽ സമാപന ചടങ്ങുകൾ നടക്കും. ബന്ധപെട്ട പരിസരങ്ങളിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് സതീഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്.മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സതീഷ് പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരില്‍നിന്ന് …

തിരൂര്‍ സതീഷിന്റെ വീടിന് പോലീസ് കാവല്‍ Read More »

6 ചാക്കുകളിലായി മൂന്നരക്കോടി രൂപ തൃശൂരിലെ ഓഫീസില്‍ എത്തിച്ചു : തിരൂര്‍ സതീഷ്  

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബി.ജെ.പി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും. പ്രത്യേക സംഘത്തിന്റെ നേതൃത്തിലായിരിക്കും അന്വേഷണം. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ടച്ചുമതല. മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയ്ക്കായി സംസ്ഥാനത്ത് 41 കോടി രൂപ എത്തിയെന്നാണ് പൊലീസ് ഇ.ഡിക്ക് അയച്ച കത്തിലുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസിലെ പ്രതി …

6 ചാക്കുകളിലായി മൂന്നരക്കോടി രൂപ തൃശൂരിലെ ഓഫീസില്‍ എത്തിച്ചു : തിരൂര്‍ സതീഷ്   Read More »

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണത്തൊഴിലാളികള്‍ മരിച്ചു

ഒറ്റപ്പാലം:  ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശികളായ മൂന്ന്  ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്നാട് സേലം അടിമലൈപുത്തൂര്‍ സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്.  ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്.ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. റാണിയും വള്ളിയും സഹോദരിമാരാണ്. വള്ളിയുടെ ഭര്‍ത്താവാണ് ലക്ഷ്മണന്‍. ലക്ഷ്മണനായി തിരച്ചില്‍ തുടരുകയാണ്. അഞ്ച് വര്‍ഷമായി ഇവര്‍ ഒറ്റപ്പാലത്താണ് താമസം. ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ …

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണത്തൊഴിലാളികള്‍ മരിച്ചു Read More »

നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

തിരുവനന്തപുരം പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കായി കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കി  ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യൂ മന്ത്രി കെ.രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.  തെറ്റു പറ്റിയെന്ന് നവീന്‍ ബാബു ജില്ലാ കളക്ടറോടു പറഞ്ഞിരുന്നു എന്ന കാര്യം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ  ഉള്ളടക്കത്തിലില്ല. റിപ്പോര്‍ട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. എന്ത് തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു …

നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല Read More »

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ.്എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9:30 മുതല്‍ 11:15 വരെയാണ് പരീക്ഷ. മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള തീയതികളിലാകും ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങും. മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകും. ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്.എസ്. എല്‍.സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ …

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് Read More »

പൂരത്തിന് ആംബുലന്‍സില്‍ വന്നിറങ്ങി: സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ പൂരത്തിനു താന്‍ ആംബുലന്‍സിലാണ് വന്നിറങ്ങിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ക്ഷേത്രപരിസരത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മുന്‍കരുതലായി ഉണ്ടായിരുന്ന ആംബുലന്‍സായിരുന്നു അതെന്നും സുരേഷ്‌ഗോപി വിശദീകരിച്ചു.പ്രചാരണത്തിന് 15 ദിവസത്തോളം  ഞാന്‍ ഇഴഞ്ഞാണ് നടന്നിരുന്നത്. ആ സാഹചര്യത്തില്‍ പൂരപ്പറമ്പില്‍ ഇത്രയും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ സാധിക്കില്ലായിരുന്നു. കാറില്‍ വന്നിറങ്ങി ആ കാന കടക്കാന്‍ കഴിഞ്ഞില്ല. ഒരു രാഷ്ട്രീയവുമില്ലാത്ത അവിടുത്തെ യുവാക്കളാണ് എന്നെ സഹായിച്ചത്. അവിടുന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിച്ച് അന്വേഷണം നടത്താന്‍. ഇവരുടെ രാഷ്ട്രീയം കത്തി നശിക്കും. …

പൂരത്തിന് ആംബുലന്‍സില്‍ വന്നിറങ്ങി: സുരേഷ് ഗോപി Read More »

ശക്തന്‍ സ്റ്റാന്റിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല,യാത്രക്കാര്‍ വലഞ്ഞു

തൃശൂര്‍:  ശക്തന്‍ സ്റ്റാന്‍ഡിലെത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ ആകാശപ്പാതയിലൂടെ സഞ്ചരിക്കണമെന്ന ഗതാഗതപരിഷ്‌ക്കരണത്തിനെതിരെയാണ് സമരം.പരിഷ്‌ക്കരണത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നിന്നും ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, കുന്നംകളും ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.  യാത്രക്കാര്‍ ആകാശപ്പാതയിലൂടെ ചുറ്റിവേണം ശക്തന്‍സ്റ്റാന്‍ഡിലെത്തേണ്ടത്. ശക്തന്‍സ്റ്റാന്‍ഡിലൂടെയുള്ള രണ്ട് പ്രവേശന കവാടങ്ങള്‍ അടച്ചിട്ടിരുന്നു. ഇതോടെ ശക്തന്‍ പ്രതിമ ചുറ്റിവേണം ബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്‍ഡിലെത്തേണ്ടത്. വടക്കേ സ്റ്റാന്‍ഡ് വഴിയുള്ള ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്ത് ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത …

ശക്തന്‍ സ്റ്റാന്റിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല,യാത്രക്കാര്‍ വലഞ്ഞു Read More »

ചേലക്കര അന്തിമഹാകാളന്‍കാവില്‍ സുരേഷ്‌ഗോപി ദര്‍ശനം നടത്തി

ചേലക്കര: ചേലക്കര അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ദര്‍ശനം നടത്തി.  ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്് കണ്‍വെന്‍ഷന് ചേലക്കരയില്‍ എത്തിയതായിരുന്നു അദ്ദേഹം. അന്തിമഹാകാളന്‍കാവ് വേലയ്ക്ക് വെടിക്കെട്ട് അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട്് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.തണ്ണീര്‍ത്തടമായതിനാല്‍ മാഗസിന്‍ (വെടിക്കെട്ടുപുര) നിര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്നും, ഇതു മൂലം വെടിക്കെട്ടിന് അനുമതി കിട്ടുന്നില്ലെന്നും കമ്മിറ്റിക്കാര്‍ ചൂണ്ടിക്കാട്ടി. തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്ന് സുരേഷ്‌ഗോപി അറിയിച്ചു.നിയമക്കുരുക്ക് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി അന്തിമഹാകാളന്‍കാവ് വേലയക്ക് വെടിക്കെട്ട് നടത്താറില്ല. 

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ  ചെയ്ത കേസില്‍  കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് കോടതി വിധി. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. കോടതി വിധിയില്‍ ദിവ്യയ്‌ക്കെതിരെ  ഗുരുതര നിരീക്ഷണങ്ങളാണുളളത്. എ.ഡി.എമ്മിനെ അപമാനിക്കാനും അപഹസിക്കാനും …

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല Read More »

തൃശൂര്‍ പൂരം ദിവസം വന്നത് ആംബുലന്‍സില്‍ അല്ലെന്ന് സുരേഷ്‌ഗോപി

ചേലക്കര:  തൃശൂര്‍ പൂരം അലങ്കോലമായ ദിവസം രാത്രി താന്‍ എത്തിയത് ആംബലന്‍സില്‍ അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുറന്നടിച്ചു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് താന്‍ പൂരസ്ഥലത്തേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അനീഷ്‌കുമാറിന്റെ വാഹനത്തിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ പോലീസ് കേസെടുത്തു.   ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ   പരാതിയിലാണ് തൃശൂര്‍ ടൗണ്‍ ആരെയും പ്രതിചേര്‍ക്കാതെ കേസെടുത്തത്. കേസെടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരെയും പ്രതിയാക്കിയില്ല. അന്വേഷണം വഴിമുട്ടിയെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാക്കല്‍, ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലില്‍ ത്രിതല അന്വേഷണം …

തൃശൂര്‍ പൂരം കലക്കല്‍; പൊലീസ് കേസെടുത്തു Read More »

വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം

തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്ന കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം തുടങ്ങുന്നു.വെടിക്കെട്ടു നിയന്ത്രണം തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നടുവിലാലില്‍ ജങ്ഷനില്‍ പ്രതിഷേധ പരിപാടി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, …

വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം Read More »

എന്‍.എന്‍. കൃഷ്ണദാസ് മാപ്പ് പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സി.പി.എം നേതാവും മുന്‍ എം.പിയുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ  നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ നാളെ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുമെങ്കിലും  ബ്രേക്ക് ഫാസ്റ്റ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധം അറിയിക്കും.സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ് തയാറാകണമെന്ന് …

എന്‍.എന്‍. കൃഷ്ണദാസ് മാപ്പ് പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ Read More »

കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങാം, പി എം വിശ്വകർമ്മ പ്രദർശന മേളയിലൂടെ

തൃശ്ശൂർ: കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന്റെ സംസ്ഥാനതല ഓഫീസായ എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ തൃശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ വച്ച് സംഘടിപ്പിക്കുന്ന പിഎം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേളക്ക് തുടക്കമായി. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു. കരകൗശല പ്രദർശനമേളയിലൂടെ പി എം വിശ്വകർമ്മ പദ്ധതി പ്രകാരം ഐഡി കാർഡും സർട്ടിഫിക്കറ്റും ലഭിച്ച ഗുണഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പ്രദർശന വ്യാപാരമേളയിൽ …

കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങാം, പി എം വിശ്വകർമ്മ പ്രദർശന മേളയിലൂടെ Read More »

മാധ്യമപ്രവര്‍ത്തകരും, സുമനസ്സുകളും സ്‌പൈക്കും, ഷൂവും നല്‍കി,സൗമ്യാദേവിക്ക് ഇനി ട്രാക്കില്‍ കുതിക്കാം

കുന്നംകുളം:  സ്‌പൈക്കിലാതെ പൊളളുന്ന ചൂടില്‍ ട്രാക്കിലൂടെ ഓടി ഒന്നാം സ്ഥാനം നേടിയ സൗമ്യാദേവിക്ക് അഭിനന്ദനപ്രവാഹത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളും. സ്‌കൂള്‍ ജില്ലാ കായിക മേളയില്‍ ആദ്യദിനത്തില്‍ 800 മീറ്ററിലും രണ്ടാം ദിവസം ക്രോസ് കണ്‍ട്രി,സിനീയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തിലും സൗമ്യാദേവി  ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പൈക്കില്ലാതെ ഓടിയാണ് മെഡല്‍ നേട്ടം കൈവരിച്ചതെന്ന് അറിഞ്ഞതോടെയാണ് സൗമ്യയ്ക്ക് സഹായം ഒഴുകിയെത്തിയത്.പൂങ്കുന്നം സ്വദേശിയായ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രിസണ്‍ ഓഫീസര്‍ അജീഷാണ് സൗമ്യയ്ക്ക് സ്പൈക്ക് വാങ്ങാനുള്ള പണം കൈമാറിയത്. മാള …

മാധ്യമപ്രവര്‍ത്തകരും, സുമനസ്സുകളും സ്‌പൈക്കും, ഷൂവും നല്‍കി,സൗമ്യാദേവിക്ക് ഇനി ട്രാക്കില്‍ കുതിക്കാം Read More »